HOME
DETAILS
MAL
പരീക്കര്‍ പനാജിയില്‍ മത്സരിക്കും
backup
May 11 2017 | 03:05 AM
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പനാജിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിക്കും. ഗോവയില്‍ ബി.ജെ.പി അധികാരം പിടിച്ചതോടെ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചാണ് പരീക്കര്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആറു മാസത്തിനകം നിയമസഭയിലേക്കു മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം.ഈ സാഹചര്യത്തിലാണ് വിജയസാധ്യതയുള്ള മണ്ഡലമായ പനാജിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
പനാജിയിലെ നിലവിലെ എം.എല്‍.എ സിദ്ധാര്‍ഥ് കുന്കലിയേങ്കര് രാജിവച്ചാണ് പരീക്കറിന് അവസരമൊരുക്കുകയെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍ക്കര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ മനോഹര്‍ പരീക്കറിന്റെ സ്വീകാര്യത മുന്‍നിര്‍ത്തി നടത്തിയ രാഷ്ട്രീയനീക്കത്തിലാണ് ഗോവയില്‍ ബി.ജെ.പിക്ക് വീണ്ടും അധികാരത്തിലേറാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."