ലീലക്കും കുടുംബത്തിനും ആശ്വാസമായി വനം വകുപ്പ്
സുല്‍ത്താന്‍ ബത്തേരി: നീലപ്പടുത മേല്‍ക്കൂരയാക്കിയ കൂരക്കുള്ളില്‍ കഴിയുന്ന ക്ഷയരോഗം ബാധിച്ച് കിടപ്പിലായ വീട്ടമ്മക്കും കുടുംബത്തിനും താല്‍ക്കാലിക ഭവനവുമായി വനംവകുപ്പ്.
സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ പഴുപ്പത്തൂര്‍ പാത്തിവയല്‍ നായ്ക്ക കോളനിയിലെ ലീലക്കും കുടുംബത്തിനുമാണ് വനംവകുപ്പ് സഹായവുമായി എത്തിയത്. ക്ഷയരോഗിയായ ലീല കോളനയില്‍ വനത്തോട് ചേര്‍ന്ന് നീല ടാര്‍പ്പോളിന്‍ മേല്‍ക്കൂരയാക്കി പഴയ സിമന്റ് കട്ടകള്‍ അടുക്കിവെച്ചും തുണിവലിച്ചുകെട്ടിയും ഭിത്തിതീര്‍ത്ത പഴയകൂരക്കുള്ളില്‍ കിടപ്പിലായിട്ട് വര്‍ഷങ്ങളായി. ഈ ഒറ്റമുറികൂരക്കുള്ളിലാണ് ഭര്‍ത്താവും നാലുമക്കളുമടക്കം കഴിയുന്നത്. ഇവര്‍ക്ക് വീട് അനുവദിച്ചെങ്കിലും നിര്‍മാണപ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ പ്രവൃത്തി പൂര്‍ത്തികരിച്ചതുമില്ല. ഇതോടെ ഇവരുടെ ജീവിതാവസ്ഥ വളരെ ദയനീയമായി. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ കുറിച്യാട് റെയ്ഞ്ചിലെ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കോളനിക്കാര്‍ക്കായി സമീപവാസിയായ പുത്തന്‍പുര ഗോപാലന്‍ചെട്ടി നല്‍കിയ ഭൂമിയില്‍ താല്‍ക്കാലിക ഭവനമൊരുക്കുന്നത്. കൂടാതെ വര്‍ഷങ്ങളായി മുടങ്ങികിടന്ന ലീലയുടെ പുതിയവീടിന്റെ നിര്‍മാണപ്രവൃത്തി വനംവകുപ്പിന്റെ ഇടപെടലിനെതുടര്‍ന്ന് പുനരാരംഭിച്ചിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."