ബഹ്‌റൈന്‍: തൊഴിലാളി പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് തൊഴില്‍ മന്ത്രി
മനാമ: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ബഹ്‌റൈനിലെ പ്രവാസികള്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ ശാശ്വത പരിഹാരമായി. ബഹ്‌റൈന്‍ തൊഴില്‍-സാമൂഹിക-വികസന മന്ത്രി ജുമൈല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്റെ ഇടപെടല്‍ മൂലമാണ് ആയിരക്കണക്കിന് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ തന്നെ പരിഹാരമായത്.
ബഹ്‌റൈനിലെ മആമീറിലുള്ള ഒരു പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ നിന്നും രണ്ടു മാസമായി തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് 2,000ത്തോളം പ്രവാസി തൊഴിലാളികള്‍ ബഹ്‌റൈനിലെ തൊഴില്‍ മന്ത്രാലയ ആസ്ഥാനത്തേക്ക് കഴിഞ്ഞ ആഴ്ച മാര്‍ച്ച് നടത്തിയത്.
രാജ്യത്ത് നിലവിലുള്ള കനത്ത ചൂട് അവഗണിച്ച് കമ്പനി അക്കമഡേഷനില്‍ നിന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലത്തിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ തൊഴിലാളികളെ തൊഴില്‍ മന്ത്രാലയ പ്രതിനിധികളെത്തിയാണ് സത്വരം നടപടി ഉറപ്പ് നല്‍കി തിരിച്ചയച്ചത്. സംഭവം പ്രാദേശിക പത്രങ്ങളിലും വാര്‍ത്തയായിരുന്നു.
ഇതേ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ വകുപ്പ് മന്ത്രി ഇടപ്പെട്ടത്. കമ്പനി അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ ഒരാഴ്ചക്കുള്ളില്‍ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ കമ്പനി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ അധികൃതരെ നിയോഗിക്കുകയും ചെയ്തതോടെയാണ് പെട്ടെന്നുള്ള പരിഹാരമുണ്ടായത്.
കഴിഞ്ഞ ദിവസം കമ്പനി ആസ്ഥാനത്ത് നേരിട്ടെത്തിയ മന്ത്രി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. 45 ദിവസത്തെ ശമ്പളം മാത്രമാണ് മുടങ്ങിയതെന്നും അവ പൂര്‍ണ്ണമായും നല്‍കിയതായും കമ്പനി അധികൃതര്‍ മന്ത്രിയെ ധരിപ്പിച്ചു. എന്നാല്‍ ശമ്പളം കുടിശ്ശിക വരാതെ തൊഴിലാളികള്‍ക്ക് കൃത്യമായി നല്‍കാന്‍ ശ്രമിക്കണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ അവരോട് പ്രതികാരബുദ്ധിയോടെ നടപടികള്‍ കൈകൊള്ളരുതെന്നും നിര്‍മാണ മേഖലയിലും രാജ്യത്തിന്റെ വികസനപദ്ധതികളിലും പ്രവാസികള്‍ നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം തൊഴിലാളികള്‍ പ്രതിഷേധിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്നും ഒരു ലേബര്‍ ക്യാമ്പില്‍ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് പോവുകയായിരുന്നു തൊഴിലാളികളെന്നും അതിനിടെയാണ് ചിലര്‍ തൊഴില്‍ മന്ത്രാലയത്തില്‍ പോയതെന്നുമാണ് കമ്പനിയുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."