HOME
DETAILS

ഒന്നല്ല, ഒന്നാംതരത്തില്‍ പതിനാല്

  
backup
May 29 2019 | 21:05 PM

kasargod-gvhs-cheriyakkara


ചെറുവത്തൂര്‍: 'അര്‍ച്ചനയ്‌ക്കൊരു കൂട്ടു വേണം' കൂടെയിരുന്ന് പഠിക്കാന്‍ മറ്റാരുമില്ലാതെ ഒന്നാം തരത്തില്‍ തനിച്ചിരുന്നു അര്‍ച്ചന. ഒരു കുട്ടി മാത്രം പ്രവേശനം നേടിയ കാസര്‍കോട് ചെറിയാക്കര ഗവ.എല്‍ പി സ്‌കൂളിനെ കുറിച്ചുള്ള ഈ വാര്‍ത്ത 'സുപ്രഭാതം' പ്രസിദ്ധീകരിച്ചത് മൂന്ന് വര്‍ഷം മുന്‍പാണ്. എന്നാല്‍ കുട്ടികളില്ലാത്ത വിദ്യാലയമെന്ന ദുഷ്‌പേര് ഈ സര്‍ക്കാര്‍ വിദ്യാലയം മായ്ച്ചുകളയുകയാണ്. ഇത്തവണ ഒന്നാം തരത്തിലേക്ക് എത്തുന്നത് 14 കുട്ടികള്‍. വിദ്യാലയത്തിലെ ആകെ കുട്ടികളുടെ എണ്ണം 44 ല്‍ എത്തി നില്‍ക്കുന്നു.


സ്വന്തം വിദ്യാലയത്തിന്റെ തളര്‍ച്ചയില്‍ മനസ് വേദനിച്ച നാട്ടുകാരും, അധ്യാപകരും ഒരു മനസോടെ കൈകോര്‍ത്തപ്പോള്‍ കുട്ടികളുടെ എണ്ണം മാത്രമല്ല വര്‍ധിച്ചത്. വിദ്യാലയം തന്നെ അടിമുടി മാറിക്കഴിഞ്ഞു.കുരുന്നു മനസുകളെ കുളിരണിയിക്കാന്‍ വര്‍ണ്ണം വാരിവിതറിയ ചുമരുകള്‍. ഹരിതപന്തലും , ചെറുജലാശയവുമുള്‍പ്പെടെയുള്ള കുട്ടികളുടെ പാര്‍ക്ക്. പച്ചക്കറി കൃഷി,പഠന നിലവാരമുയര്‍ത്താന്‍ ആധുനിക രീതിയിലുള്ള പഠനസംവിധാനങ്ങള്‍. അടിമുടി മാറികൊണ്ട് ഉപജില്ലാ പ്രവേശനോത്സവത്തിന് വേദിയാവുകയാണ് ചെറിയാക്കര.
ആരവങ്ങളൊന്നുമില്ലാത്ത പ്രവേശനോത്സവമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ. ഇത്തവണ നാട്ടുകാരെല്ലാം ഒരാഴ്ചയായി വിദ്യാലയത്തിലുണ്ട്. പുതുതായി പ്രവേശനം നേടിയ കുട്ടികളെല്ലാം ഒരുക്കം എന്ന പേരില്‍ ഒത്തുചേര്‍ന്നു. അമ്മമാര്‍ നിര്‍മ്മിച്ച കുടകളാണ് നവാഗതര്‍ക്ക് സമ്മാനം.
ബാന്റ് മേളം ഉള്‍പ്പെടെ നാട്ടുകാരെല്ലാം അണിനിരക്കുന്ന ഘോഷയാത്രയുണ്ട് പ്രവേശനോത്സവദിനത്തില്‍.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃത്യമായ കര്‍മ പദ്ധതിയുണ്ടാക്കി മുന്നേറുകയായിരുന്നു ചെറിയാക്കര. സ്‌കൂളിന്റെ മുഖച്ഛായ മാറ്റണമെന്ന് പി.ടി.എ കമ്മിറ്റി തീരുമാനിച്ചു. നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തു. എല്ലാവരും മുന്നിട്ടിറങ്ങി.


പിന്നീട് കണ്ടത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍. സ്‌കൂള്‍ ചുമരുകള്‍ വര്‍ണാഭമായി. ക്ലാസ് മുറികളില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കി.
ചുറ്റുമതില്‍ ഉയര്‍ന്നു തുടങ്ങി. കളിയുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ക്ക് ഒരുങ്ങി. സ്‌കൂളിലെ ഓരോ പരിപാടിയിലും നാട്ടുകാരുടെ സജീവപങ്കാളിത്തം. പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കാനെത്തിയത് നാന്നൂറോളം പേര്‍.
എല്ലാവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. സ്‌കൂളിന് പൂര്‍വ വിദ്യാര്‍ഥികള്‍ വാഹനം വാങ്ങി നല്‍കിയതോടെ യാത്രാപ്രശ്‌നത്തിനും പരിഹാരമായി. ഇതോടെ കൂട്ടായ്മയുടെ വിജയഗാഥയായി മാറുകയാണ് ഈ വിദ്യാലയത്തിന്റെ മുന്നേറ്റം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago