ശബരിമല: സര്‍ക്കാരിനെതിരേ ആര്.എസ്.പി ലെനിനിസ്റ്റ്
കൊല്ലം: ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആര്.എസ്.പി ലെനിനിസ്റ്റ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരേ രംഗത്ത്. ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ പോരായ്മയാണ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ കനത്ത തിരിച്ചടിക്ക് കാരണമെന്ന് ആര്.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരേ എല്‍.ഡി.എഫ് നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി മതന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. ഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികള്‍ ശബരിമല സംഭവം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിക്കെതിരേ ശക്തമായ പ്രതിഷേധം വോട്ടിലൂടെ രേഖപ്പെടുത്തുകയായിരുന്നു.
നകോണ്ഗ്രസും പ്രതിപക്ഷ കക്ഷികളും ചേര്‍ന്ന് ബി.ജെ.പിക്കെതിരേ ഇടതുപക്ഷ ജനാധിപത്യ മതേതര കൂട്ടായ്മ കെട്ടിപ്പടുക്കുന്നതിലും പരാജയപ്പെട്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."