ജന്മനാടിന്റെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ജിന്സണ്
പേരാമ്പ്ര: ഏഷ്യന്‍ ഗെയിംസില്‍ 1,500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി ജിന്സന് ജോണ്സണ് ജന്മനാട്ടില് സ്വീകരണം. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ നല്കിയ സ്വീകരണത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ സജീഷ് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. തുറന്ന വാഹനത്തില്‍ പേരാമ്പ്ര ചെമ്പ്ര റോഡില്‍ നിന്നാരംഭിച്ച സ്വീകരണറാലി മാര്‍ക്കറ്റ് പരിസരത്തു സമാപിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ അജീഷ്, ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, പ്രസിഡന്റ് പി.എസ് പ്രവീണ്‍, സി.കെ രൂപേഷ്, ശ്രീജിത്ത് ചക്കിട്ടപാറ സംസാരിച്ചു. 15നു ചക്കിട്ടപാറയില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
15നു രാവിലെ 8.30ന് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍വച്ച് മന്ത്രി ടി.പി രാമകൃഷ്ണന് പങ്കെടുക്കുന്ന വിപുലമായ സ്വീകരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."