ഓണത്തിന് സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: ഓണസദ്യയ്ക്കും പൂക്കളമിടാനും സ്വരൂപിച്ച പണം അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. നാടിനെ പുനര്‍നിര്‍മിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് സ്‌കൂള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് മൂന്നു ലക്ഷം രൂപ. 214 ഓളം ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഓണത്തിനു പൂക്കളമിടാനും സദ്യയടക്കമുള്ള ആഘോഷങ്ങള്‍ നടത്താനുമായി സ്വരൂപിച്ച രണ്ടേകാല്‍ ലക്ഷം രൂപയോടൊപ്പം 75,000 രൂപ കൂടി ശേഖരിച്ചാണ് മൂന്നു ലക്ഷം രൂപ പ്രിന്‍സിപ്പല്‍ ഫാ. സി.സി ജോണിന്റെ നേതൃത്വത്തില്‍ ഇന്നലെ ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറിയത്. നിറഞ്ഞ കൈയടികള്‍ക്കു നടുവില്‍ മന്ത്രി തുക ഏറ്റുവാങ്ങി.
വിദ്യാര്‍ഥികള്‍ കാട്ടുന്ന സഹായമനോഭാവം നാടിനു മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ. ലളിതകുമാരി, ഹെഡ്മാസ്റ്റര്‍ എബി എബ്രഹാം, പി.ടി.എ പ്രസിഡന്റ് എ. ജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി ആശിഷ് വല്‍സലം എന്നിവര്‍ പങ്കെടുത്തു. ദുരിതബാധിതര്‍ക്ക് എത്തിക്കാന്‍ 18.5 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ശേഖരിച്ചു നല്‍കിയും സ്‌കൂള്‍ മാതൃകയായിരുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."