HOME
DETAILS
MAL
വണ്ടിത്താവളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു
backup
October 18 2020 | 05:10 AM
പാലക്കാട്: വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു.
പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന് (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന് കാര്‍ത്തിക് (22), തൃശ്ശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ ചുള്ളിപെരുക്കമേട് വില്ലേജോഫീസിന് മുന്‍വശത്തെ കയറ്റത്തിലായിരുന്നു അപകടം.
അമിതവേഗമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."