HOME
DETAILS

മനുഷ്യക്കടത്ത് തടയാന്‍ ജി.സി.സി രാജ്യങ്ങളില്‍ ആദ്യമായി 'റഫറല്‍' സംവിധാനവുമായി ബഹ്‌റൈന്‍

  
backup
May 11 2017 | 04:05 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c

 

മനാമ: ബഹ്‌റൈനില്‍ മനുഷ്യക്കടത്ത് തടയാനുള്ള വിപുലമായ സംവിധാനങ്ങളുമായി അധികൃതര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി മനുഷ്യക്കടത്തിന് വിധേയരാവുന്ന ഇരകള്‍ക്കായി 'റഫറല്‍ സംവിധാനം' ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്കായി റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി ബഹ്‌റൈന്‍ മാറും. 2008ല്‍ മനുഷ്യക്കടത്തിനെതിരേ നിയമം പാസാക്കിയ രാജ്യമാണ് ബഹ്‌റൈന്‍.
മനുഷ്യക്കടത്ത് തടയുന്നതിന് 160 രാജ്യങ്ങളുമായി ബന്ധപ്പെട്ട് 460 ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍(ഐ.ഒ.എം) റീജ്യനല്‍ പ്രൊജക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ മുഹമ്മദ് അസ്സര്‍ഖാനി വിശദീകരിച്ചു.
കഴിഞ്ഞ ദിവസം എല്‍.എം.ആര്‍.എ കേന്ദ്രത്തില്‍ നടന്ന ഇതു സംബന്ധിച്ച പ്രഖ്യാപന ചടങ്ങില്‍ ജി.സി.സി തല യു.എന്‍ ആന്റി ഡ്രഗ് ആന്‍ഡ് ക്രൈം ഓഫിസ് മേധാവി ഡോ. ഹാതിം അലി, മുഹമ്മദ് അസ്സര്‍ഖാനി, മനുഷ്യക്കടത്ത് വിരുദ്ധ സമിതി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, നയതന്ത്രജ്ഞര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago