നാട്ടില്‍ പോകാനാകാതെ ഹുറൂബിലകപ്പെട്ട് 24 ഇന്ത്യക്കാര്‍
റിയാദ്: സുരക്ഷയില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരേ പരാതി നല്‍കിയ ഇന്ത്യക്കാര്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്നു. അവസാന നിമിഷത്തില്‍ കമ്പനി ഹുറൂബാക്കിയതിനാലാണ് ഇവര്‍ ഇപ്പോഴത്തെ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളില്‍നിന്നുള്ള 24 ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെല്‍ഡിങ് വിസയില്‍ സഊദിയിലെത്തിയ ഇവര്‍ക്ക് അപകടകരമായ അവസ്ഥയിലാണ് ജോലി ചെയ്യേണ്ടിവന്നിരുന്നത്. ഇഖാമയും നല്‍കിയിരുന്നില്ല. താമസസൗകര്യങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ഇന്ത്യക്കാരുടെ പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടു@െണ്ടന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യന്‍ എംബസി ഫാസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ അറിയിച്ചു.
മാര്‍ച്ച് അവസാനത്തോടെ ദുരിതത്തില്‍പെട്ട ഇന്ത്യക്കാര്‍ വിഷയം എംബസിയെ അറിയിക്കുകയായിരുന്നു. എംബസി ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് ഇഖാമ എടുത്തുനല്‍കിയതോടെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാന്‍ കഴിയാതെയായി. അതിനിടെ, കമ്പനിയുമായി സംസാരിച്ചു വേണ്ടണ്ട കാര്യങ്ങള്‍ ചെയ്യാന്‍ എംബസി തയാറായിരിക്കെ ഇവര്‍ കമ്പനിയില്‍നിന്നു മാറിനിന്നതുമൂലം ഉടന്‍ തന്നെ കമ്പനി ഇവരെ ഹുറൂബാക്കുകയും ചെയ്തു. പൊതുമാപ്പ് വന്നതിനുശേഷമുള്ള ഹുറൂബ് ആയതിനാല്‍ ഇവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല.
ഇവര്‍ തങ്ങളുടെ പരിതാപകരമായ അവസ്ഥ വിഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും നാല് പേജുള്ള പരാതി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അയക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."