HOME
DETAILS

2021 മുതല്‍ ഹാങ്ഔട്ട് ഉപയോക്താക്കളെല്ലാം ഗൂഗിള്‍ചാറ്റിലേക്ക് മാറ്റും

  
backup
October 18 2020 | 06:10 AM

google-to-move-hangouts-users-to-free-chat-service-next-year

ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ 'ഗൂഗിള്‍' 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് വരുന്നത് . ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി. തുടര്‍ന്ന് എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക് മാറും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും.

2021 ഓടെ എല്ലാ ഹാങ്ഔട്ട് ഉപയോക്താക്കള്‍ക്ക് എല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് ചേക്കേറാം. ഇത്തരത്തിലുള്ള അപ്ഗ്രഡേഷന്‍ ഓട്ടാമാറ്റിക്കായി ഉപയോക്താക്കള്‍ക്ക് ലഭിക്കാനാണ് സാധ്യത. സാധാരണ ചാറ്റ് റൂമുകളിലെ എല്ലാ സൗകര്യങ്ങളും ഗൂഗിള്‍ ചാറ്റിലും ലഭ്യമാവും. പ്രത്യേകിച്ച് ഇമോജി റിയാക്ഷന്‍സ്, ആനിമേറ്റഡ് ഇമോജീസ്, ഗ്രൂപ്പ് മെസേജിങ്, ഡയറക്ട് മേസേജിങ് എല്ലാം ഇവയെല്ലാം ഗൂഗിളിന്റെ ചാറ്റ് റൂമില്‍ നിങ്ങളെ തേടിയെത്തും. കൂടാതെ വോയ്സ് ചാറ്റിങ് ഫെസിലിറ്റി, വോയ്സ് കോള്‍ എന്നിവയും അതോടൊപ്പം ലഭ്യമാവും.

അധികം താമസിയാതെ ഗൂഗിള്‍ ചാറ്റ് കൂടുതല്‍ വിശേഷ സവിശേഷതകള്‍ കൂട്ടിചേര്‍ക്കുമെന്നാണ് പ്രതീക്ഷ. ഫെയ്സ്ബുക്ക് മെസെഞ്ചര്‍ തുടങ്ങിയവയെ വെല്ലുവിളിക്കാനാണ് ഗൂഗിള്‍ ചാറ്റിന്റെ തിരുമാനം. ജിമെയില്‍ അക്കൗണ്ട് എടുത്തവര്‍ക്ക് അത് ലോഗിന്‍ ചെയ്യുന്ന എല്ലാ പ്ലാറ്റ്ഫോമിലും ഗൂഗിള്‍ ചാറ്റിന്റെ സേവനം ലഭ്യമാവും. മൊബൈല്‍, ഡെക്സ്ടോപ്, നോട്ട്പാഡുകള്‍, ടാബ്ലറ്റ് എന്നിവയിലെല്ലാം ഇത് ലഭ്യമാവും. നിമിഷ നേരത്തിലുള്ള പോപ്പ് അപ്പുകളും, മെമ്മറികളും, ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കുന്ന സൗകര്യങ്ങളും എന്നുവേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇതില്‍ ലഭ്യമാവും എന്നതും ഇതിന്റെ സവിശേഷതയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന് ഇപ്പോള്‍ ഗൂഗിള്‍ പ്രൊഡക്ടുകളാണ് എന്നതും ഗൂഗിള്‍ ചാറ്റിന്റെ വന്‍ സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago