പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു. കോളജിന് അവധിയായതിനാല്‍ യൂനിയന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം അറിയാനായിട്ടില്ല. വിശദമായ അന്വേഷണത്തിന് കോളജിയേറ്റ് അഡിഷനല്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒ. രാജഗോപാലിന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വിദ്യാര്‍ഥികള്‍ കോളജ് ഉപേക്ഷിച്ചു പോകുന്നുവെന്ന വാദം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഹയര്‍ ഓപ്ഷന്‍ ലഭിച്ച് പോകുന്ന കുട്ടികളുടെ ഒഴിവില്‍ മറ്റ് കുട്ടികളെ ചേര്‍ക്കുന്നുണ്ട്. എല്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ ഉയര്‍ന്ന റാങ്ക് നേടിയ കോളജാണിത്. എ ഗ്രേഡിലൂടെ നാക്ക് അക്രഡിറ്റേഷനും നേടിയിട്ടുണ്ട്. മികച്ച അധ്യാപകരും വിദ്യാര്‍ഥികളും യൂനിയനുമുള്ളതു കൊണ്ടാണ് ഇത് സാധ്യമായത്. അത് നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."