ഇരകൾക്ക് ശിക്ഷയും വേട്ടക്കാർക്ക് രക്ഷയുമാണ് ഇപ്പോഴത്തെ ഗവണ്മെന്റ് നിലപാട്
റിയാദ്: ഭരണ ഘടനക്കുമേൽ കരിനിഴൽ വീഴുതുന്ന നിലപാടുകളാണ് യുപി യിലെയും കേരളത്തിലെയും ഭരണ കർത്താകളിൽ നിന്നും ഉണ്ടാവുന്നതെന്നു കെഎംസിസി ഗ്ലോബൽ കൂട്ടായ്മ സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുത്ത വനിതാ നേതാക്കൾ അഭിപ്രായപെട്ടു. "ഹത്രസ് മുതൽ പാലത്തായി വരെ" എന്നവിഷയത്തിൽ നടന്ന ചർച്ച വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: പി കുൽസു ഉദ്ഘാടനം ചെയ്തു. ദളിദ് നൂനപക്ഷ സമുദായ ത്തിലെ സ്ത്രീകളും കുട്ടികളും ഇന്ന് അനുഭവിക്കുന്ന ക്രൂരത ചെറുതല്ലന്ന് കുൽസുടീച്ചർ പറഞ്ഞു.
ഇരകൾക്കു ശിക്ഷയും പ്രതികൾക്ക് രക്ഷയുമാകുന്നു ചില കേസുകളിൽ. ഇതിനു അറുതി വരണം. ഹാത്രസ്, ഉന്നോവ, കത്വ, പാലത്തായി, വാളയാർ സംഭവങ്ങളിലെ പാളിച്ചകൾ ഉദാഹരണസാഹിതം പ്രസംഗകർ എടുത്തുകാട്ടി. ലോകത്തിലെ 25 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ. ഉൾകൊള്ളുന്നതാണ് കെഎംസിസി ഗ്ലോബൽ കൂട്ടായ്മ.
വനിതാലീഗ്, വനിതാ കെഎംസിസി നേതാക്കളായ ശ്രീദേവി പ്രാകുന്ന്, വഹീദ രണ്ടത്താണി, വി കെ. സുബൈദ, ഡോ: ഹനീഷ കോട്ടക്കൽ, അഡ്വ: നൂറുൽ ഹുദ (കാനഡ), ജസീല മൂസ (സഊദി-റിയാദ്), ഫാത്തിമ ഹസ്നത് വേങ്ങര എന്നിവർ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."