HOME
DETAILS

ദക്ഷിണ കൊറിയയില്‍ ഇനി മൂണ്‍ യുഗം

  
backup
May 11 2017 | 04:05 AM

%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3-%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%82

 


സിയൂള്‍: ദ.കൊറിയയില്‍ പുതിയ യുഗപ്പിറവി. അയല്‍രാജ്യമായ ഉ.കൊറിയയുമായി പതിറ്റാണ്ടുകളുടെ വൈരം യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കെ മാറ്റങ്ങള്‍ക്കു സൂചന നല്‍കി മുന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ മൂണ്‍ ജെ. ഇന്‍ പുതിയ പ്രസിഡന്റായി അധികാരമേറ്റു. പ്രഥമ പ്രസംഗത്തില്‍ തന്നെ ഉ.കൊറിയയുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ് മൂണ്‍. ഉചിതമായ സമയത്ത് പ്യോങ്‌യാങ്ങില്‍ സന്ദര്‍ശനം നടത്താനും താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.
കൊറിയന്‍ ഉപദ്വീപില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമായ എന്തു നടപടിക്കും താന്‍ ഒരുക്കമാണ്. ആവശ്യമെങ്കില്‍ ഉടന്‍ വാഷിങ്ടണിലേക്കും പ്യോങ്‌യാങ്ങിനു പുറമെ ബെയ്ജിങ്, ടോക്യോ എന്നിവിടങ്ങളിലേക്കെല്ലാം പോകും. വിവാദമായ താഡ് യു.എസ് സൈനിക വിന്യാസത്തില്‍ അമേരിക്കക്കും ചൈനക്കുമിടയില്‍ ഗൗരവതരമായ കൂടിക്കാഴ്ച സംഘടിപ്പിക്കും. പ്രതീക്ഷാഭരിതമായ പ്രഥമ പ്രസംഗത്തില്‍ മൂണ്‍ ജെ. ഇന്‍ വ്യക്തമാക്കി.
സിയോളില്‍ ദേശീയ അസംബ്ലി കെട്ടിടത്തില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. നിലവില്‍ സൗത്ത് ജിയോല്ല പ്രവിശ്യയുടെ ഗവര്‍ണറായ ലീ നാക് യോനിനെ പ്രധാനമന്ത്രിയായും 2000ത്തിലെ രണ്ട് അന്തര്‍ കൊറിയാ ഉച്ചകോടികളുടെ മുഖ്യ സംഘാടകനായിരുന്ന സൂഹ് ഹൂനിനെ നാഷനല്‍ ഇന്റലിജന്‍സ് സര്‍വിസിന്റെ തലവനായും മൂണ്‍ നിയമിച്ചു.
ഉ.കൊറിയയുടെ മിസൈല്‍-ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് ദ.കൊറിയയും ജപ്പാനുമായി ചേര്‍ന്ന് അമേരിക്ക മേഖലയില്‍ യുദ്ധത്തിനും സൈനിക പടയൊരുക്കത്തിനും കോപ്പുകൂട്ടിക്കൊണ്ടിരിക്കെയാണ് ദ.കൊറിയയില്‍ അപ്രതീക്ഷിത രാഷ്ട്രീയമാറ്റം സംഭവിക്കുന്നത്. നേരത്തെ, അഴിമതി വിവാദത്തില്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈ രാജിവച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ദ.കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ 41.1 ശതമാനം വോട്ട് നേടിയാണ് മൂണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹൂങ് ജൂണ്‍ പ്യോ 25.5 ശതമാനം വോട്ട് നേടി. ശക്തമായ മത്സരത്തില്‍ മിതവാദി വിഭാഗം സ്ഥാനാര്‍ഥി ആന്‍ ചിയോള്‍ സൂ 21.4 ശതമാനം വോട്ട് നേടി മൂന്നാമതായി. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ മൂണ്‍ ഉ.കൊറിയന്‍ അഭയാര്‍ഥികളുടെ മകന്‍ കൂടിയാണ്. മനുഷ്യവകാശ പ്രവര്‍ത്തകനെന്നതിനു പുറമെ ഉദാരനിലപാടുകള്‍ക്ക് പേരു കേട്ടയാള്‍ കൂടിയാണ് അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  23 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  23 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  23 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  23 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  23 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  23 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  23 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  23 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  23 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  23 days ago