HOME
DETAILS

പ്രളയ പുനര്‍നിര്‍മാണം ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കില്ല: ചെന്നിത്തല

  
backup
May 29 2019 | 22:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%88



തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മാണം ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും മൂന്നു മുതല്‍ അഞ്ചുവര്‍ഷം വരെ വേണമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.
റീ ബില്‍ഡ് കേരളയുടെ ഓഫിസിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കായി മാത്രം 88 ലക്ഷം രൂപ ധൂര്‍ത്തടിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലെ ധനാഭ്യര്‍ഥനയെ എതിര്‍ത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിശ്വാസികള്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തിന്റെ കാരണമെന്ന് കെ.എന്‍.എ ഖാദര്‍ പറഞ്ഞു.


വിശ്വാസി സമൂഹമാണ് ലോകത്തിലെ ഭൂരിപക്ഷം. ശബരിമല വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ഖാദര്‍ പറഞ്ഞു.


മോദിപ്പേടി മാത്രമല്ല, പിണറായി സര്‍ക്കാരിന്റെ ഭരണപരാജയം കൂടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് എം. ഉമ്മര്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ വന്നതു മുതല്‍ ഫയല്‍ നീക്കം മന്ദഗതിയിലാണെന്നും ധനാഭ്യര്‍ഥനയെ എതിര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയിലേക്ക് സി.പി.എമ്മിന്റെ വോട്ടുകള്‍ കുലംകുത്തിയൊഴുകുന്ന കാഴ്ചയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണാനായതെന്ന് ധനാഭ്യര്‍ഥനയെ എതിര്‍ത്ത് ഷാഫി പറമ്പില്‍ വ്യക്തമാക്കി. 18 സീറ്റ് നേടുമെന്നും 2004 ആവര്‍ത്തിക്കുമെന്നും പറഞ്ഞവര്‍ ധാര്‍മികതയുടെ ഒരുകണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.ഡി.എഫ് ഉപേക്ഷിച്ച പദ്ധതികള്‍ ഏറ്റെടുത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയൊന്നുകൊണ്ട് മാത്രമാണെന്ന് ധനാഭ്യര്‍ഥനയെ അനുകൂലിച്ച് മാത്യു ടി. തോമസ് പറഞ്ഞു. ഒ. രാജഗോപാല്‍, ആര്‍. രാമചന്ദ്രന്‍, പി.ജെ ജോസഫ്, കെ. മുരളീധരന്‍, എസ്. ശര്‍മ, ഐഷാ പോറ്റി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.


22നെതിരേ 77 വോട്ടുകളുമായി 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലെ ധനാഭ്യര്‍ഥന കക (സംസ്ഥാന ഭരണത്തലവന്‍മാര്‍, മന്ത്രിമാര്‍, ആസ്ഥാന ഉദ്യോഗസ്ഥര്‍) നിയമസഭ പാസാക്കി. ഇതേ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലെ ധനാഭ്യര്‍ഥന കകക (നീതിന്യായ നിര്‍വഹണം) 22നെതിരേ 78 വോട്ടുകളോടെയും സഭ പാസാക്കി.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago