HOME
DETAILS

ഹിലാരി ഇ-മെയില്‍ കേസില്‍ വീഴ്ചയെന്ന് ആരോപണം; എഫ്.ബി.ഐ ഡയരക്ടറെ ട്രംപ് പുറത്താക്കി

  
backup
May 11 2017 | 04:05 AM

%e0%b4%b9%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%87-%e0%b4%ae%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

വാഷിങ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്.ബി.ഐ) ഡയരക്ടര്‍ ജെയിംസ് കോമിയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ ഇ-മെയിലുകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നു കാണിച്ചാണ് നടപടി. വൈറ്റ് ഹൗസാണ് വാര്‍ത്ത പുറത്തുവിട്ടത്.

ക്ലിന്റണിന്റെ ഇ-മെയിലുകളെ കുറിച്ച് കഴിഞ്ഞയാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന് ജെയിംസ് കോമി കൃത്യമല്ലാത്ത വിവരങ്ങള്‍ നല്‍കിയതായി ആരോപണമുണ്ടായിരുന്നു. എന്നാല്‍, പ്രസിഡന്റ് ട്രംപിന്റെ പ്രചാരണ സംഘവും റഷ്യയും തമ്മിലുള്ള രഹസ്യബന്ധം അന്വേഷിച്ചതിനെ തുടര്‍ന്നാണ് കോമിയെ സ്ഥാനത്തുനിന്നു നീക്കിയതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി വാര്‍ത്താ കുറിപ്പിലൂടെ ആരോപിച്ചു.
നേരത്തെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ നിര്‍ണായകമായ ഔദ്യോഗിക വിവരങ്ങള്‍ ഹിലരി ക്ലിന്റണ്‍ സ്വകാര്യ ഇ-മെയിലുകളില്‍ ശേഖരിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടത്താനാണ് ജെയിംസ് കോമിയെ ഏല്‍പിച്ചിരുന്നത്. എന്നാല്‍, സംഭവം ഹിലരിയുടെ ശ്രദ്ധക്കുറവാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്നും കഴിഞ്ഞ ജൂലൈയില്‍ കോമി വ്യക്തമാക്കുകയും അന്വേഷണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. കോമിയെ പുറത്താക്കിയ ഉത്തരവ് വൈറ്റ് ഹൗസ് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇ-മെയില്‍ അന്വേഷണത്തില്‍ അദ്ദേഹത്തെ നേരത്തെ ട്രംപ് പ്രശംസിച്ചു സംസാരിച്ചിരുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് എഫ്.ബി.ഐ മേധാവിയെ സ്ഥാനത്തുനിന്ന് മാറ്റുന്നത്. നേരത്തെ, 1993ല്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ എഫ്.ബി.ഐ ഡയരക്ടറായിരുന്ന വില്യം സെഷന്‍സിനെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ആന്‍ഡ്ര്യൂ ജി. മക്കാബെയെ ആക്ടിങ് ഡയരക്ടറായി നിയമിച്ചിട്ടുണ്ട്.
കോമി രഹസ്യാന്വേഷണ ഏജന്‍സിയെ നയിക്കാന്‍ പ്രാപ്തനല്ലെന്ന അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ട്രംപ് അദ്ദേഹത്തെ പുറത്താക്കിയത്. എഫ്.ബി.ഐയുടെ അന്തസ്സും ഉള്‍ക്കരുത്തും തിരിച്ചുകൊണ്ടുവരാന്‍ കെല്‍പുള്ള കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ ശേഷിയുള്ളയാളെ ഉടന്‍ സ്ഥാനത്ത് നിയമിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 56കാരനായ കോമി പത്തുവര്‍ഷ കാലാവധിയുള്ള ഡയരക്ടര്‍ സ്ഥാനത്ത് മൂന്നര വര്‍ഷം മാത്രമാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago