HOME
DETAILS
MAL
രണ്ടാംഘട്ട ഉംറ തീർഥാടനത്തിന് തുടക്കമായി; മാസങ്ങളുടെ ഇടവേളക്ക് ശേഷം കഅ്ബാലയത്തിനു മുന്നിൽ സ്വദേശികളും വിദേശികളും നമസ്‌കാരം നിര്‍വഹിച്ചു
backup
October 18 2020 | 08:10 AM
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തെ തുട൪ന്ന് മാസങ്ങളുടെ ഇടവേളക്ക്സ്വദേശികളും വിദേശികളും ഇന്ന് മസ്ജിദുല്‍ ഹറാമില്‍ സുബ്ഹി നമസ്‌കാരത്തിനെത്തി.കഅ്ബാലയത്തിനു മുന്നില്‍ നമസ്‌കാരം നിര്‍വഹിച്ച അവര്‍ കാരുണ്യവാന് നന്ദി പറഞ്ഞ് പ്രാര്‍ഥനകളില്‍ മുഴുകി.
ഇഅ്തമര്‍നാ' ആപ്പ് വഴിയാണ് വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. പെര്‍മിറ്റുകള്‍ ലഭിക്കുന്നതു പ്രകാരം ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിച്ചിരിക്കണമെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു. ഹറമില്‍ പ്രവേശിക്കുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കണം. ഹറമില്‍നിന്ന് പുറത്തിറങ്ങുമ്പോഴും ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഹറമില്‍ പ്രവേശിക്കുന്നതിനു മുമ്പായി ശരീര ഊഷ്മാവ് പരിശോധിക്കലും നിര്‍ബന്ധമാണ്. ഹറമിലേക്ക് ഭക്ഷണ പാനീയങ്ങള്‍ കൊണ്ടുവരാന്‍ പാടില്ല.
പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളും നമസ്‌കാരം നിര്‍വഹിക്കുന്നതിന് പ്രത്യേകം നീക്കിവെച്ച സ്ഥലങ്ങളും കണിശമായി പാലിക്കണം. ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് എല്ലാവരും സ്വന്തം നമസ്‌കാര പടങ്ങള്‍ കൈയില്‍ കരുതണം. കൂടാതെ സാമൂഹിക അകലവും പാലിക്കണം. ഖുര്‍ആന്‍ പാരായണത്തിന് സ്വന്തം മുസ്ഹഫ് കൈയില്‍ കരുതുകയോ അതല്ലെങ്കില്‍ മൊബൈല്‍ ഫോണിലെ ഖുര്‍ആന്‍ പ്രയോജനപ്പെടുത്തുകയോ വേണമെന്ന് ഹറംകാര്യ വകുപ്പ് ആവശ്യപ്പെട്ടു.
അതേ സമയം ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഒന്നാം ഘട്ടത്തിൽ പ്രതിദിനം 6000 പേർ എന്നത് ഇന്നലെ മുതൽ 15000 ആയി ഉയർന്നു. കൊവിഡിനെ തുടർന്ന് പുറത്തുനിന്നുള്ളവർക്ക് നിർത്തിവെച്ചിരുന്ന നമസ്‍കാരവും ഇന്നലെ സുബ്ഹി മുതൽ പുനരാരംഭിച്ചു. പ്രതിദിനം 40,000 പേർ നമസ്കാരത്തിനായി ഹറമിൽ എത്തും.
മദീന റൗദ സന്ദർശനം, റൗദയിലെ നമസ്കാരം എന്നിവയ്ക്കും ഇന്നലെ മുതൽ തുടക്കമായി. റൗദാ സന്ദർശനത്തിന് ഒരു ദിവസം 11,880 പേർക്കാണ് അനുമതി നൽകുന്നത്. ഹജ്ജ് മന്ത്രാലയം ഒരുക്കിയ ഇഅ്തർമനാ ആപ്പിലൂടെ അനുമതി പത്രം നേടിയവർക്ക് മാത്രമായിരിക്കും ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും റൗദാ സന്ദർശനത്തിനും അനുമതി നൽകുക.
അതിനിടെ മൂന്നാം ഘട്ടം നവംബര്‍ ഒന്നു മുതലാണ് ആരംഭിക്കുക. മൂന്നാം ഘട്ടത്തില്‍ വിദേശത്തുനിന്നുമുള്ള വിദേശികള്‍ക്കും നിയന്ത്രണങ്ങള്‍ക്കു വിധേയമായി ഉംറക്ക് അനുമതി നല്‍കും.തീര്‍ഥാടകരെയും വിശ്വാസികളെയും സ്വീകരിക്കുന്നതിന് ഹറംകാര്യ വകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അതേ സമയം ഇഅ്തമർനാ ആപ് ഉപയോഗിക്കുന്നതിനും അനുമതി പത്രത്തിനും യാതൊരു ഫീസും ഈടാക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.അതേ സമയം ഉംറ നിര്‍വഹിക്കുന്നതിനും ഹറമുകൡ നമസ്‌കരിക്കുന്നതിനുമായി ഇതുവരെ പത്തു ലക്ഷത്തിലേറെ പേര്‍ ഇഅതമര്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉംറ, ഹജ് മന്ത്രാലയം അറിയിച്ചു.
https://twitter.com/alekhbariyatv/status/1317653407881199617?s=20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."