യു.പിയില്‍ ദലിത് അഭിഭാഷകന് കൊല്ലപ്പെട്ടത് ബ്രാഹ്മണര്‍ക്കെതിരെ പോസ്റ്റിട്ടതിന്- അന്വേഷണ സംഘം
ഗാന്ധിനഗര്‍: ഗുജറാത്തിലെ ദലിത് അഭിഭാഷകന് ദേവ്ജി മഹേശ്വരി കൊല്ലപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ ബ്രാഹ്മണര്‍ക്കെതിരെ പോസ്റ്റിട്ടതിനാലാണെന്ന് കണ്ടെത്തല്‍. മുഖ്യപ്രതിയായ ഭരത് റാവലില്‍ നിന്നും ഇതുസംബന്ധിച്ച തെളിവുകള്‍ കിട്ടിയെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ബ്രാഹ്മണരെ വിമര്‍ശിച്ചതിന് അഭിഭാഷകനുമായി പ്രതി 22കാരനായ റാവല്‍ ഫോണിലൂടെ തര്‍ക്കിച്ചിരുന്നു. ഇതിനുപിന്നാലെ കച്ചിലെ റപര് നഗരത്തില്‍ വെച്ച് അഭിഭാഷകനെ കുത്തിക്കൊല്ലുകയായിരുന്നു.
''പ്രതിയുമായി അഭിഭാഷകന് 3-14 മിനുറ്റുള്ള ഫോണ്‍ വിളി നടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അഭിഭാഷകന് ആള് ഇന്ത്യ ബാക്വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ബ്രാഹ്മണര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. പ്രതി റാവല്‍ നിരവധി തവണ ഇത്തരം പോസ്റ്റുകളിടരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും ഫോണിലൂടെ വാഗ്വാദമുണ്ടായി'' -ഡി.ഐ.ജി ജെ.ആര് മൊദാലിയ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."