'താഴേക്ക് കൂപ്പുകുത്തുന്ന ജിഡിപി, പത്രസ്വാതന്ത്യ സുചിക': ജനാധിപത്യം വീണ്ടെടുക്കാനുള്ള ദേശീയ മുന്നേറ്റത്തിന് സമയമായി-പ്രശാന്ത് ഭൂഷണ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കരിനെതിരേ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്. ജിഡിപി ഉള്‍പ്പെടെ കൂപ്പുകുത്തുന്നത് ചൂണ്ടിക്കാട്ടി ജനാധിപത്യം വീണ്ടെടുക്കാന്‍ സമയമായെന്ന് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
'ഏറ്റവും വേഗത്തില്‍ താഴേക്ക് കൂപ്പുകുത്തുന്ന ജിഡിപി (-24 ശതമാനം).. പ്രതിശീര്‍ഷ ജി.ഡി.പി ബംഗ്ലാദേശിനേക്കാള്‍ താഴെ. ശാസ്ത്രവബോധ സൂചികയും പത്രസ്വാതന്ത്ര്യ സൂചികയും ജുഡീഷ്യറിയും ജനാധിപത്യ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവയുടെ സൂചികയും താഴെ. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള മുന്നേറ്റത്തിന് സമയമായി. യുവാക്കള്‍ക്ക് ദേശീയ മുന്നേറ്റത്തില്‍ മുഖ്യപങ്ക് വഹിക്കാനാകും'- പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
https://twitter.com/pbhushan1/status/1317629581239611392
രാജ്യത്തിന്റെ സ്വാതന്ത്ര്യം ഈ നിലയില്‍ എത്തിച്ചവരില്‍ നിന്നും തിരിച്ചെടുക്കേണ്ട സമയം ആയെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിന്റെ പുറകിലാകുമെന്ന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്)ന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഐ.എം.എഫ് പുറത്തുവിട്ട വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് ഇന്ത്യയുടെ ജി.ഡി.പിയില്‍ 10.3 ശതമാനം ഇടിവുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുള്ളത്.
വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ കൂടുതല്‍ തിരിച്ചടി ഇന്ത്യക്കായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."