നെതന്യാഹുവിന് സര്‍ക്കാരുണ്ടാക്കാനായില്ല; പാര്‍ലമെന്റ് പിരിച്ചുവിട്ടു, വീണ്ടും തെരഞ്ഞെടുപ്പ്
തെല്‍ അവീവ്: ഇസ്റാഈലില്‍ സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാനാവാതെ വന്നതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് അംഗങ്ങള്‍ വോട്ടുചെയ്തു. ഇതോടെ ഇസ്റാഈലില്‍ മാസങ്ങള്‍ക്കകം വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഇന്നലെ അര്‍ധരാത്രിയായിരുന്നു സഖ്യമുണ്ടാക്കാന്‍ നെതന്യാഹുവിന് അനുവദിച്ചിരുന്ന അവസാന സമയം.
ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളില്‍ 35 സീറ്റുകളാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ലഭിച്ചത്. ഇതോടെ അഞ്ചാം തവണയും നെതന്യാഹു തന്നെ പ്രധാനമന്ത്രിയാവാന്‍ തയ്യാറെടുത്തും. മറ്റു കക്ഷികളെ കൂടെ കൂട്ടാനായിരുന്നു നീക്കം.
മതേതര, മത കക്ഷികളുമായി നീണ്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു വിധത്തിലും സര്‍ക്കാരുണ്ടാക്കാന്‍ നെതന്യാഹുവിന് ആയില്ല. ഇതോടെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ അംഗങ്ങള്‍ വോട്ടു ചെയ്യുകയായിരുന്നു. 74-45 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
വോട്ടെടുപ്പ് നടത്തി പിരിച്ചുവിട്ടതോടെ, മറ്റൊരു കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനുള്ള പ്രസിഡന്റ് റൂവന്‍ റിവ്ലിന്റെ സാധ്യത അടഞ്ഞു. സെപ്റ്റംബറില്‍ പുതിയ തെരഞ്ഞെടുപ്പ് ഉണ്ടാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."