കനിവോടെ കൊല്ലം: ധനസമാഹരണം ഇന്നുമുതല്‍
കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞത്തിന് ഇന്നുമുതല്‍ തുടക്കമാകും. കനിവോടെ കൊല്ലം എന്ന പേരില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലാണ് പ്രാദേശികമായി ധനസമാഹരണം നടത്തുന്നത്.
വിവിധ താലൂക്കുകളിലായി നടക്കുന്ന പരിപാടിയില്‍ മന്ത്രിക്കൊപ്പം മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പങ്കുചേരും. ഇന്ന് രാവിലെ 10.30 മുതല്‍ 12.30വരെ കരുനാഗപ്പള്ളി ടൗണ്‍ ക്ലബ് ഓഡിറ്റോറിയത്തിലാണ് ആദ്യ ധനസമാഹരണം. ഇവിടെ ധനസമാഹരണത്തിന്റെ പ്രചരാണാര്‍ഥം രാവിലെ 10ന് നാടക് അവതരിപ്പിക്കുന്ന തെരുവ് നാടകം അരങ്ങേറും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ കുന്നുത്തൂര്‍ താലൂക്ക് ഓഫിസില്‍ സമാഹരണം നടക്കും.
തുടര്‍ന്നുള്ള ദിവസങ്ങളിലെ സമയക്രമം: നാളെ രാവിലെ 10.30 മുതല്‍ 12 വരെ കൊട്ടാരക്കര മിനി സിവില്‍ സ്‌റ്റേഷന്‍. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ മൂന്നുവരെ കടയ്ക്കല്‍ ടൗണ്‍ ടാക്‌സി സ്റ്റാന്‍ഡിലെ പ്രത്യേക വേദി, 14ന് രാവിലെ 10 മുതല്‍ ഒന്നുവരെ കലക്ടറേറ്റ്, ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ പുനലൂര്‍ ജി.എച്ച്.എസ്.എസ്, വൈകുന്നേരം നാലു മുതല്‍ ആറു വരെ പത്തനാപുരം താലൂക്ക് ഓഫിസ്.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രിക്ക് നേരിട്ടു നല്‍കാം.
പഞ്ചായത്തുതലത്തില്‍ സമാഹരിച്ച തുകയും താലൂക്കിലെ പരിപാടിയില്‍ കൈമാറാം. താലൂക്ക് കേന്ദ്രങ്ങളില്‍ സംഭാവന നല്‍കാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 15ന് കൊല്ലം കലക്ടറേറ്റില്‍ മന്ത്രിക്ക് പണം കൈമാറാന്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."