ചര്‍ച്ചക്കൊടുവില്‍ പരിഹാരം; മിശ്രിതം നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം
വാണിമേല്‍: കല്ലാച്ചി-വാണിമേല്‍ റോഡില്‍ ഫില്ലിങ്ങിന് ഉപയോഗിക്കാനെത്തിച്ച ഉരുളന്‍കല്ലുകളും മണ്ണുമടങ്ങിയ മിശ്രിതം റോഡില്‍നിന്ന് നീക്കം ചെയ്യണമെന്നും അവ പ്രവൃത്തിക്ക് ഉപയോഗിക്കരുതെന്നും പി.ഡബ്ലു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ കരാറുകാരനോട് നിര്‍ദേശിച്ചു.
കഴിഞ്ഞദിവസം രാത്രി ഈ മിശ്രിതം റോഡില്‍ നിരത്താനുള്ള കോണ്‍ട്രാക്ടറുടെ ശ്രമം വാണിമേല്‍ പഞ്ചായത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് മിശ്രിതം ടാറിങ്ങിന് ഉപയോഗിക്കരുതെന്നും റോഡില്‍നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സമരം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി മിശ്രിതം നീക്കണമെന്ന് കരാറുകാരനോട് നിര്‍ദേശിച്ചത്.
കൂടാതെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് രാവിലെ 10ന് നാദാപുരം ടി.ബിയില്വച്ച് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനും തീരുമാനമായി. ചര്‍ച്ചയില്‍ വാണിമേല്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ക്ക് പുറമെ മുസ്ലിം ലീഗ് നേതാക്കളായ എന്‍.കെ മൂസ മാസ്റ്റര്‍, അഷ്റഫ് കൊറ്റാല, സുബൈര്‍ തോട്ടക്കാട്, ഹാരിസ് ഈന്തുള്ളതില്‍, നിര്‍മാണ കമ്മിറ്റി അംഗങ്ങളായ ജമാല്‍ ഹാജി, ഇ. കുഞ്ഞാലി തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."