രാജ്യത്ത് കൊവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ല: പ്രതിരോധം കര്‍ശനമാക്കിയാല്‍ ഫെബ്രുവരിയോടെ നിയന്ത്രിക്കാം-കേന്ദ്ര സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തീവ്രഘട്ടം പിന്നിട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍.
മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി.
വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിനുണ്ടായ വീഴ്ച മറ്റു സംസ്ഥാനങ്ങള്‍ക്ക് ഒരു പാഠമാണെന്നും പ്രതിരോധപ്രവര്‍ത്തനത്തിലെ വീഴ്ചകള്‍ എങ്ങനെയാണ് സാഹചര്യങ്ങള്‍ കൂടുതല്‍ ഗൗരവകരമാക്കുന്നതെന്നും ഇതിലൂടെ മനസിലാക്കാമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടി അഞ്ച് ലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കുമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് മുതല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഓഗസ്റ്റ് മാസത്തിനുള്ളില്‍ രാജ്യത്തെ മരണസംഖ്യ 25 ലക്ഷം കടക്കുമായിരുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.
നിലവില്‍ 75 ലക്ഷമാണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം. 1.14 ലക്ഷം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."