കുണ്ടന്നൂര്‍ വെട്ടിക്കല്‍ പാലം യാത്രക്കാര്‍ക്ക് പേടി സ്വപ്നമാകുന്നു
വടക്കാഞ്ചേരി: കുണ്ടന്നൂര്‍ തെക്കേകരയില്‍ വാഴാനി പുഴക്ക് കുറുകെയുള്ള വെട്ടിക്കല്‍ പാലം യാത്രക്കാര്‍ക്ക് പേടി സ്വപ്നമാകുന്നു. വടക്കാഞ്ചേരി ചാവക്കാട് സംസ്ഥാന പാതയില്‍ നിന്ന് മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലേക്കും, കുമ്പളങ്ങാട് ആറ്റത്തറ മേഖലയിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയുമെന്നതിനാല്‍ നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്ന് പോകുന്നത്.
എന്നാല്‍ ആവശ്യമായ വീതി ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമാണ്. പാലത്തിന്റെ കൈവരികളില്‍ വാഹനങ്ങള്‍ ഇടിച്ചുണ്ടാക്കുന്ന അപകടങ്ങളും ധാരാളം കഴിഞ്ഞ ദിവസം തെക്കേക്കര സ്വദേശി ചാഴിക്കുളം വിഷ്ണുവിന്റെ കാര്‍ പാലത്തില്‍ നിന്ന് തെന്നിമാറി കൈവരികളില്‍ ഇടിച്ച് നിന്നതിനാലാണ് വന്‍ താഴ്ചയില്‍ നിന്ന് തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത്.
പാലത്തില്‍ കുടുങ്ങി കിടന്ന കാര്‍ ജെ.സി.ബി ഉപയോഗിച്ചാണ് എടുത്ത് മാറ്റിയത്. പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."