HOME
DETAILS

തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന പില്‍ഗ്രിംസ് സര്‍വിസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

  
backup
May 30 2019 | 11:05 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a

ജിദ്ദ: ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന പില്‍ഗ്രിംസ് സര്‍വിസ് പ്രോഗ്രാം സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തിലാണ് പുതിയ പദ്ധതി രാജാവ് ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പില്‍ഗ്രിംസ് സര്‍വിസ് പ്രോഗ്രാമെന്ന് ചടങ്ങില്‍ സംസാരിച്ച ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു.
തീര്‍ഥാടന കര്‍മം നിര്‍വഹിക്കാന്‍ ആലോചിക്കുന്നതു മുതല്‍ കര്‍മം പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുവരെയുള്ള കാലത്ത് മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടകരുടെ യാത്ര അടക്കം മുഴുവന്‍ കാര്യങ്ങളും എളുപ്പമാക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. യാത്രാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഒരുക്കും. സര്‍വമേഖലകളിലും തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന ഗുണമേന്മയിലുള്ള സേവനങ്ങള്‍ ഉറപ്പുവരുത്തും.
32 സര്‍ക്കാര്‍ വകുപ്പുകളും നൂറു കണക്കിന് സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
പില്‍ഗ്രിംസ് സര്‍വിസ് പ്രോഗ്രാം ചാര്‍ട്ടര്‍ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. 130 ലേറെ പദ്ധതികള്‍ ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായും സമാധാനത്തോടെയും രാജ്യത്ത് എത്തുന്നതിനും തീര്‍ഥാടന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനും അവസരമൊരുക്കലാണ് ഏറ്റവും വലിയ സേവനമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
അതേ സമയം തീര്‍ഥാടകര്‍ക്കായി ആരംഭിച്ച പില്‍ഗ്രിം സര്‍വിസ് പ്രോഗാമിന്റെ ഭാഗമായി നാല്‍പതിലേറെ ചരിത്ര, പുരാവസ്തു കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ഹിജ്റ പാത പദ്ധതി അടക്കം ഇസ്ലാമിക ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന മ്യൂസിയങ്ങളും ഇന്ററാക്ടീവ് എക്സിബിഷനുകളും പ്രോഗ്രാമിന്റെ ഭാഗമായി സ്ഥാപിക്കും. ഹിജ്റ പാത സന്ദര്‍ശിക്കുന്നതിനും വീക്ഷിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കും.
വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് പില്‍ഗ്രിംസ് സര്‍വിസ് പ്രോഗ്രാം തയാറാക്കിയത്. ഇതിന്റ ഭാഗമായി ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ കടന്നുപോവുകയും ബന്ധപ്പെടുകയും ചെയ്യുന്ന 192 കേന്ദ്രങ്ങളെ കുറിച്ച് പഠനം നടത്തി. നേരത്തെ ഹജജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ചവരും അല്ലാത്തവരുമായ, ഇരുപതിലേറെ രാജ്യങ്ങളിലെ 135 നഗരങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തിലേറെ പേര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തി. 2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തുന്നതിന് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഇത് സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ട തീവ്രശ്രമങ്ങളാണ് പില്‍ഗ്രിംസ് സര്‍വിസ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
തീര്‍ഥാടകര്‍ക്ക് വിസാ നടപടികള്‍ എളുപ്പമാക്കും. വിദേശങ്ങളിലെ സഊദി എംബസികളെയും കോണ്‍സുലേറ്റുകളെയും സമീപിക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴി വിസകള്‍ അനുവദിക്കും. സഊദിയിലെ താമസം, യാത്രാ സൗകര്യം, ചരിത്രപുരാതന കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ച വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും ബുക്കിങുകള്‍ നടത്തുന്നതിനും യാത്ര ക്രമീകരിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും സ്ഥാപിക്കും. തിരക്ക് ഒഴിവാക്കുന്നതിനും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago