പോപ് ഗായകന് ജസ്റ്റിന് ബീബര്‍ ഇന്ത്യയിലെത്തി
മുംബൈ: പോപ് സംഗീതത്തിലെ രാജകുമാരന് ജസ്റ്റിന് ബീബര്‍ ഇന്ത്യയിലെത്തി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ദുബൈയില്‍ അവതരിപ്പിച്ച സംഗീത പരിപാടിക്ക് ശേഷം ഇന്നലെ പുലര്‍ച്ചെയാണ് സ്വകാര്യ ജെറ്റ് വിമാനത്തില്‍ അദ്ദേഹം മുബൈയിലിറങ്ങിയത്. ആദ്യമായാണ് ബീബര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആയിരക്കണക്കിന് ആരാധകര്‍ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ പുറത്ത് പ്രിയ താരത്തെ കാത്തിരുന്നെങ്കിലും കനത്ത സുരക്ഷാ അകമ്പടിയോടെ ബീബറിന്റെ വാഹനം സ്വകാര്യ ഹോട്ടലിലേക്ക് പോയി. ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ അംഗരക്ഷകന് ഷെരയും ബീബറിന് അകമ്പടിയായി ഉണ്ടായിരുന്നു.
ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി സംഘടിപ്പിച്ച സംഗീത പരിപാടിക്കാണ് ബീബര്‍ എത്തിയത്. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ബീബറിന്റെ സന്ദര്‍ശനത്തിന് അത്യാഡംബര സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെഡ് പ്ലസ് സുരക്ഷയാണ് 23 കാരനായ പോപ് ഗായകന് നല്‍കുന്നത്. ഒപ്പമെത്തുന്ന 120 അംഗങ്ങള്‍ക്കും ആഡംബര സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബീബര്‍ താമസിക്കുന്ന ഹോട്ടലിന്റെ മൂന്ന് നിലകള്‍ സ്വകാര്യ വില്ലയാക്കി മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."