മഹാനവമി: മറുനാടന്‍ മലയാളികള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസ്- ടിക്കറ്റ് ബുക്കിങ് ഇങ്ങനെ
തിരുവനന്തപുരം: മഹാനവമിയും വിജയദശമിയും പ്രമാണിച്ച് മറുനാടന്‍ മലയാളികള്‍ക്കായി പ്രത്യേക സര്‍വിസുകളുമായി കെ.എസ്.ആര്‍.ടി.സി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വിസുകള്‍ ആരംഭിക്കുന്നത്.
ഈമാസം 21 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് സര്‍വിസുകള്‍ ഉണ്ടാവുക. ബംഗളൂരുവില്‍ നിന്ന് 22 മുതല്‍ കോഴിക്കോട്ടേക്കും (സൂപ്പര്‍ എക്‌സ്പ്രസ്), തിരുവനന്തപുരത്തേക്കും (സൂപ്പര്‍ ഡീലക്‌സ്), കോട്ടയത്തേക്കും (സൂപ്പര്‍ ഡീലക്‌സ്), എറണാകുളത്തേക്കും (സൂപ്പര്‍ ഡീലക്‌സ്), പത്തനംതിട്ടയിലേക്കും (സൂപ്പര്‍ ഡീലക്‌സ്), തൃശൂരിലേക്കും (സൂപ്പര്‍ ഡീലക്‌സ്), കാസര്‍കോട്ടേക്കും (സൂപ്പര്‍ ഡീലക്‌സ്), പയ്യന്നൂരിലേക്കും (സൂപ്പര്‍ എക്‌സ്പ്രസ്), പാലക്കാട്ടേക്കും (സൂപ്പര്‍ ഡീലക്‌സ്), കണ്ണൂരിലേക്കും (സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്), തൊട്ടില്‍പ്പാലത്തേക്കും (സൂപ്പര്‍ എക്‌സ്പ്രസ്) സര്‍വിസുകള്‍ ഉണ്ടായിരിക്കും.
21 മുതല്‍ നവംബര്‍ രണ്ട് വരെ ഇവിടങ്ങളില്‍ നിന്നു ബംഗളൂരുവിലേക്ക് തിരിച്ചും സര്‍വിസുകള്‍ നടത്തും. വിശദ വിവരങ്ങള്‍ 8129562972 എന്ന വാട്‌സ്ആപ് നമ്പറിലും www.keralartc.com വെബ് സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്. 9447071021, 04712463799 എന്ന നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. ഈ സര്‍വിസുകളിലേക്കുള്ള ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും 'എന്റെ കെ.എസ്.ആര്‍.ടി.സി' മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."