HOME
DETAILS
MAL
വടക്കുകിഴക്കേ ഇന്ത്യയില്‍ ഭൂചലനം; പശ്ചിമബംഗാളിലും പ്രകമ്പനം
backup
September 12 2018 | 05:09 AM
കൊല്‍ക്കത്ത: വടക്കുകിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. പശ്ചിമബംഗാളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അസമില്‍ നിന്നാണ് ഭൂകമ്പത്തിന്റെ ഉല്‍ഭവമെന്നാണ് പ്രാഥമിക വിവരം.
റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അയല്‍രാജ്യമായ ബംഗ്ലാദേശിലും പ്രകമ്പനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാവിലെ ജമ്മു കശ്മീരിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഝജ്ജാറില്‍ പുലര്‍ച്ചെ 5.43 ഓടു കൂടി 3.1 തീവ്രതയിലും ജമ്മുവില്‍ 5.15 ഓടെ 4.6 തീവ്രതയിലുമാണ് ഭൂകമ്പമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."