കശ്മീരില്‍ പാക് വെടിവെപ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. നൗഷേര സെക്ടറിലെ ലാം ഗ്രാമത്തില്‍ താമസിക്കുന്ന അക്തര്‍ ബി (35)യാണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് ഹനീഫി (40)ന് പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാത്രിയാണ് രജൗരി ജില്ലയിലെ നൗഷേര മേഖലയില്‍ പാകിസ്താന് വെടിവെപ്പ് ആരംഭിച്ചത്. കൈത്തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യാഴാഴ്ച രാവിലെയും വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, പാക് ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി സൈനിക വക്താവ് അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാകിസ്താന് തുടര്ക്കഥയാക്കിയിരിക്കുകയാണെന്ന് സൈനിക വക്താവ് പ്രതികരിച്ചു. ഏപ്രില്‍ മാസത്തില്‍ മാത്രം ആറ് ലംഘനങ്ങളുണ്ടായി. മെയ് ഒന്നിന് പൂഞ്ച് ജില്ലയില്‍ കൃഷ്ണഗാട്ടി മേഖലയില്‍ രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ (പി.ബി.എ) വികൃതമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ 2015-16 വര്‍ഷങ്ങളില്‍ ദിവസവും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കിയിരുന്നു.
2012 -16ല്‍ കശ്മീരില്‍ ഉണ്ടായ 1,142 ഭീകരാക്രമണങ്ങളില്‍ 236 സുരക്ഷാ ഉദ്യോഗസ്ഥരും 90 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ കാലയളവില്‍ സൈനിക ഏറ്റുമുട്ടലുകളില്‍ 507 ഭീകരര്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."