പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ ബയോസെക്യൂരിറ്റി നിയമം പാസാക്കി ചൈന
ബെയ്ജിങ്: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ബയോസെക്യൂരിറ്റി നിയമം പാസാക്കി ചൈന. പകര്‍ച്ചവ്യാധി വ്യാപനം നേരത്തെ കണ്ടെത്തല്‍, രോഗവുമായി ബന്ധപ്പെട്ട പഠനം നടത്തല്‍, മുന്നറിയിപ്പ് നല്‍കല്‍, രോഗവ്യാപനം തടയല്‍ എന്നീ ലക്ഷ്യത്തോടെയാണ് നിയമം. 2021 ഏപ്രില്‍ 15 മുതലാണ് നിയമം പ്രാബല്യത്തില്‍ വരുക.
ആഗോളതലത്തില്‍ കൊവിഡ് രൂക്ഷമായി പടര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് ബയോസെക്യൂരിറ്റി നിയമം കൊണ്ടുവരുമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇപ്പോള്‍ രോഗവ്യാപനം നിയന്ത്രണവിധേയമാണ്.
രാജ്യത്തെ മിക്ക നഗരങ്ങളും കൊവിഡ് വ്യാപനത്തെ മറികടന്നിട്ടുണ്ട്. അതേസമയം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശത്തുള്ളവരെയാകെ പരിശോധനയ്ക്കു വിധേയമാക്കുക എന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നയം. ചൈനീസ് നഗരമായ ഖിന്‍ഡോവിലെ 90 ലക്ഷം വരുന്ന മുഴുവന്‍ ജനങ്ങൡലും കൊവിഡ് പരിശോധന നടത്തിയത് കഴിഞ്ഞദിവസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."