തിരമാലയില്‍ മാഞ്ഞുപോയത് രണ്ട് കുടുംബങ്ങളുടെ അത്താണി
കൊടുങ്ങല്ലൂര്‍: അലറിയെത്തിയ തിരമാലയുടെ സംഹാര ശക്തിക്കു മുന്നില്‍ തകര്‍ന്നു വീണത് രണ്ട് കുടുംബങ്ങളുടെ അത്താണിയാണ്.
അഴീക്കോട് അഴിമുഖത്തുണ്ടായ വള്ളം അപകടത്തില്‍ മരണമടഞ്ഞ അഞ്ചലശ്ശേരി കുട്ടന് എന്ന പത്മനാഭനും, പണ്ടാരപറമ്പില്‍ ജലീലും കുടുംബം പോറ്റാനായി കടലിലെ തിരയോട് മല്ലടിക്കുന്നവരായിരുന്നു. ജലീലിന്റെ ഭാര്യ സുമയ്യ വര്‍ഷങ്ങളായി കിടപ്പുരോഗിയാണ്.
കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ജലീലാണ് നിര്‍വഹിച്ചുപോന്നിരുന്നത്. ജലീലിന്റെ മരണത്തോടെ ഈ കുടുംബത്തിന് നെടുംതൂണ് നഷ്ടപ്പെട്ട അവസ്ഥയാണ്. അപകടത്തില്‍ മരണമടഞ്ഞ കുട്ടനും തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.
വൃദ്ധയായ അമ്മയും, ഭാര്യയുമുള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഇയാള്‍. രണ്ട് കുടുംബ നാഥന്മാരുടെ വേര്‍പാട് അഴീക്കാട് മുനക്കല്‍ ഗ്രാമത്തിന് വേദനയാര്‍ന്ന വാര്‍ത്തയായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."