തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അവസരം
തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പന്ത്രണ്ട് ഐ.ടി.ഐകളില്‍ പതിമൂന്ന് ട്രേഡുകളില്‍ പ്രവേശനത്തിന് 230 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.
ഐ.ടി.ഐ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത, സ്റ്റെനോഗ്രാഫി കോഴ്‌സിന് പ്ലസ്. ടുവും, മറ്റ് കോഴ്‌സുകള്‍ക്ക് പത്താം ക്ലാസുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം നൂറ്റിയന്‍പത് രൂപ സ്റ്റൈപന്റ് നല്‍കും.
അപേക്ഷാഫോറങ്ങള്‍ താഴെപ്പറയുന്ന കാര്യാലയങ്ങളില്‍നിന്നും ജൂണ്‍ 14വരെ പത്ത് രൂപയ്ക്ക് നേരിട്ടും പതിനഞ്ച് രൂപയുടെ മണി ഓര്‍ഡര്‍ മുഖേനയും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളില്‍ ജൂണ്‍ 15ന് മുന്‍പ് സമര്‍പ്പിക്കണം. തിരുവനന്തപുരം ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ടി.സി.282857(1), ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ബില്‍ഡിങ്, തോപ്പില്‍ ലൈനിന് എതിര്‍വശം, കുന്നുംപുറം റോഡ്, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം 695035. കൊല്ലം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ക്യു.എം.സി.16756, കായല്‍വാരത്ത് ബില്‍ഡിങ്, താലൂക്ക് ഓഫിസ് ജങ്ഷന്‍, കൊല്ലം, ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ടി.വി. തോമസ് മെമ്മോറിയല്‍ ട്രസ്റ്റ് ബില്‍ഡിങ്, ഒന്നാം നില, പവര്‍ഹൗസ് ജങ്ഷന്‍, ആലപ്പുഴ2. കോട്ടയം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, തിരുനക്കര, ആസാദ് ലൈന്‍ റോഡ്, കോട്ടയം 1. ഇടുക്കി ലേബര്‍ വെല്‍ െഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ഹോളിഡേ ഹോം ഫോര്‍ വര്‍ക്കേഴ്‌സ്, കുമളി പി.ഒ, ഇടുക്കി, എറണാകുളം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ലക്കിസ്റ്റാര്‍ ബില്‍ഡിങ്, മാര്‍ക്കറ്റ് റോഡ്, സരിത തിയേറ്ററിന് സമീപം,എറണാകുളം കോളജ് പി.ഒ, കൊച്ചി 682035. തൃശൂര്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, മാര്‍സ് കോംപ്ലക്‌സ്, പൂന്തോള്‍ റോഡ്, തൃശൂര്‍ 4, പാലക്കാട്മലപ്പുറം ലേബര്‍ വെല്‍ െഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, സിനിമാമംഗളം, 17653(3), ഫയര്‍ സ്റ്റേഷന്‍ റോഡ്, പാലക്കാട്, കോഴിക്കോട ് വയനാട് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, 27161, കെ.എം.ഒ ബില്‍ഡിങ്, സിവില്‍ സ്റ്റേഷന് സമീപം, കോഴിക്കോട് 11. കണ്ണൂര്‍ കാസര്‍ഗോഡ് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, അശോകാ ബില്‍ഡിങ് മൂന്നാംനില, കാളിക്കാവ് റോഡ്, കണ്ണൂര്‍- 1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."