മതേതര പാർട്ടികളുടെ കാപട്യം തിരിച്ചറിയുക: ഐഎസ്എഫ്
നജ്‌റാൻ: രാജ്യത്തെ അടിസ്ഥാന ജന വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരാണെന്ന് സ്വയം അവകാശപ്പെടുന്ന മുഖ്യധാരാ പാർട്ടികളുടെ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് മുഷൈത്ത് ബ്ലോക്ക് പ്രസിഡണ്ട് ഇസ്മായിൽ ഉളിയിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം നജ്റാൻ ബ്രാഞ്ച് കമ്മിറ്റിയുടെ കീഴിൽ പാർട്ടിയിലേക്ക് പുതുതായി കടന്നു വന്ന 13 ഓളം പ്രവർത്തകർക്കുള്ള സ്വീകരണം നൽകി. അസീർ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സോഷ്യൽ ഫോറം നജ്റാൻ ബ്രാഞ്ച് പ്രസിഡണ്ടായി നിഷാദ് പട്ടാമ്പിയെയും ജനറൽ സെക്രട്ടറിയായി ഹനീഫ പുത്തനത്താണിയെയും തിരഞ്ഞെടുത്തു.
ശൈഖ് മീരാൻ ചെങ്കോട്ട ( വെൽഫെയർ ചാർജ്) നൗഷാദ് കരുനാഗപ്പള്ളി (മീഡിയ ചാർജ്)
സൈഫുദീൻ ആറാട്ടുപ്പുഴ (വൈസ് പ്രസിഡന്റ്) ശിഹാബ് തൃശൂർ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.പുതിയ പ്രവർത്തകരെ ഹനീഫ ചാലിപ്പുറം ഷാൾ അണിയിച്ച് സ്വീകരിച്ചു. കബീർകുട്ടി നിലമേലിന്റെ അധ്യക്ഷതയിൽ ചേർന്ന ബ്രാഞ്ച് യോഗത്തിൽ നൗഷാദ് കരുനാഗപ്പള്ളി സ്വാഗതവും നിഷാദ് പട്ടാമ്പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."