HOME
DETAILS

അറബ് ലോകം മക്കയില്‍: ഇസ്ലാമിക്, ഗള്‍ഫ്, അറബ് ഉച്ചകോടികള്‍ക്ക് ഉജ്വല തുടക്കം; ഇറാന്റെ ഇടപെടലിനെ ഇസ്‌ലാമിക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് സഊദി

  
backup
May 30 2019 | 15:05 PM

gulf-news-mecca-summits

ജിദ്ദ: ലോകം ഉറ്റുനോക്കുന്ന ഇസ്ലാമിക്, ഗള്‍ഫ്, അറബ് ഉച്ചകോടികള്‍ക്ക് പുണ്യഭൂമിയില്‍ ഉജ്വല തുടക്കം. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ രണ്ടുദിവസമായി മക്കയില്‍ നടക്കുന്ന മൂന്നു ഉച്ചകോടികള്‍ക്കാണ് വ്യഴാഴ്ച തുടക്കം കുറിച്ചത്. പ്രധാനമായും ഗള്‍ഫ് മേഖലയിലെ സുരക്ഷാ സ്ഥിതിഗതികളും ഇറാനുയര്‍ത്തുന്ന ഭീഷണി എങ്ങിനെ ചെറുക്കുമെന്നതാണ് പ്രധാന ചര്‍ച്ച. ജി.സി.സി ഉച്ചകോടി അംഗങ്ങളായി ആറ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തുത്.
മറ്റു രാഷ്ട്രങ്ങളുടെ കാര്യങ്ങളിലുള്ള ഇറാന്റെ ഇടപെടലിനെ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) ഉച്ചകോടിയുടെ ഭാഗമായി നടന്ന വിദേശ കാര്യമന്ത്രിതല യോഗത്തിലാണ് സഊദി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫാണ് ആവശ്യം മുന്നോട്ട് വച്ചത്.
മറ്റ് രാഷ്ട്രങ്ങളിലുള്ള അനാവശ്യ ഇടപെടലിന്റെ തെളിവാണ് ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികള്‍. അരാംകോ എണ്ണക്കുഴലുകള്‍ക്ക് നേരെ നടന്ന ഹൂതി ഭീകരാക്രമണത്തിനെതിരേ യോഗത്തില്‍ സഊദി അറേബ്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇറാന്റെ പിന്തുണയാണ് ഹൂതികള്‍ക്ക് ആക്രമണത്തിന് കരുത്തു പകരുന്നത്. സിറിയന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം ആവശ്യമാണെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു.
ഒ.ഐ.സി 14ാമത് ഉച്ചകോടിക്കെത്തിയ മുഴുവന്‍ നേതാക്കളെയും സല്‍മാന്‍ രാജാവ് സ്വീകരിച്ചു. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയും ജി.സി.സി ഉച്ചകോടിയില്‍ സംബന്ധിച്ചു. ഉപരോധം നിലവില്‍ വന്നശേഷം ആദ്യമായാണ് പ്രധാനപ്പെട്ട ഖത്തര്‍ പ്രതിനിധി സഊദിയില്‍ എത്തുന്നതും പ്രധാന യോഗത്തില്‍ പങ്കെടുക്കുന്നതും.
അതേ സമയം നാളെ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്റെയും 'ഭാവിയിലേക്ക് ഒരുമിച്ച്' എന്ന തലക്കെട്ടില്‍ നടക്കുന്ന ഉച്ചകോടിയില്‍ മുസ്ലിംകള്‍ക്കെതിരേ ആഗോള തലത്തില്‍ നടക്കുന്ന പ്രചാരണങ്ങളും പ്രശ്നങ്ങളും ചര്‍ച്ചയാകും. ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ചയാകും. ഉച്ചകോടിയില്‍ 57 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും. ഇതിനു ശേഷം ഈ രണ്ട് ഉച്ചകോടികളുടേയും ചര്‍ച്ചാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉച്ചകോടിയും ചേരും. അതേ സമയം അറബ്, മുസ്ലിം ലോകത്ത് സഊദി അറേബ്യക്കുള്ള വലിയ സ്ഥാനത്തിന് തെളിവാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു. ഇസ്ലാമിക് ലോകത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായകമാകുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകള്‍, ഭീകരത, തീവ്രവാദം, ഇസ്ലാം ഭീതി അടക്കമുള്ള പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ വിശകലനം ചെയ്യുമെന്നും ഒ.ഐ.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് ഇസ്ലാമോഫോബിയ കാരണമായിട്ടുണ്ടെന്നും ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു. അതേ സമയം അറബ്, ഇസ്‌ലാമിക രാഷ്ട്ര നേതാക്കള്‍ എത്തിച്ചേര്‍ന്നതോടെ അതീവ സുരക്ഷയും കര്‍ശന ഗതാഗത നിയന്ത്രണവുമാണ് മക്കയില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago