ഹാന്‍ഡ്‌ലൂം ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം: കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക് (കര്‍ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈയില്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി തത്തുല്യപരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2017 ജൂലൈ ഒന്നിന് 15നും 23നും മധ്യേ. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്. 20 ശതമാനം സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്റ്റൈപ്പന്റും ലഭിക്കും. കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍നിന്നുള്ളവര്‍ക്കു നീക്കിവച്ചിട്ടുണ്ട്. അതുപോലെ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വെങ്കിടഗിരി, ഗഡക് എന്നിവിടങ്ങളില്‍ മൂന്ന് വീതം സീറ്റുകളില്‍ പ്രവേശനം ലഭിക്കും. അപേക്ഷ ഫോറം ഓരോ ജില്ലയിലേയും ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തിരുവനന്തപുരത്തെ വികാസ് ഭവനിലുള്ള കൈത്തറി ടെക്‌സ്റ്റൈല്‍ ഡയറക്ടറേറ്റ്, കണ്ണൂര്‍ തോട്ടടയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി എന്നിവിടങ്ങളില്‍ ലഭിക്കും.www.iihtk-annur.ac.in വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം.
പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂനിറ്റി സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം, ജൂണ്‍ 10ന് വൈകിട്ട് അഞ്ചിന് മൂന്‍പായി കൈത്തറി ആന്‍ഡ് ടെക്‌സ്റ്റൈല്‍സ് ഡയറക്ടര്‍, വികാസ് ഭവന്‍, തിരുവനന്തപുരം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹന്‍ഡ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍ 670007 വിലാസത്തിലോ, ജില്ലാ വ്യവസായ കേന്ദ്രങ്ങളിലോ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."