'സര്‍ഗാത്മകത പുറത്തെടുക്കുന്ന പാഠ്യപദ്ധതിയായി വിദ്യാഭ്യാസം മാറണം'
മാറഞ്ചേരി: കുട്ടികള്‍ക്ക് തങ്ങളുടെ മനസിലുള്ള മുഴുവന്‍ കഴിവുകളും പുറത്തെടുക്കാന്‍ ഉതകുന്ന രീതിയില്‍ അവരുടെ ആശയങ്ങള്‍ക്ക് മുന്‍കൈ കൊടുത്തുകൊണ്ട@ാകണം വിദ്യാഭ്യാസത്തെ ക്രമപ്പെടുത്തേണ്ട@തെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു ആദ്ദേഹം. സര്‍ക്കാര്‍ അനുവദിച്ച മൂന്നു കോടി ആറു ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
സ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സ്വരൂപിച്ച തുകയുടെ കൈമാറ്റവും നടന്നു. ജില്ലാ പഞ്ചായത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, പഞ്ചായത് പ്രസിഡന്റ് ഇ.സിന്ധു, സമീറ ഇളയിടത്ത്, സുബൈദ ബക്കര്‍, എം. വിജയന്‍, സ്മിത ജയരാജ്, കദീജ മൂത്തേടത്, സംഗീത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."