മുത്വലാഖ് കേസില്‍ ബഹുഭാര്യത്വം പരിഗണിക്കില്ല- സുപ്രിംകോടതി
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി അഞ്ചംഗ ബെഞ്ച് വാദം തുടങ്ങി. കേസില്‍ ബഹുഭാര്യത്വം പരിഗണിക്കില്ലെന്ന് ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി വ്യക്തമാക്കി.
വിഷയം ഗൗരവമുള്ളതിനാലും ഭരണഘടനാ തത്വങ്ങളുമായി ബന്ധപ്പെട്ടതായതിനാലും കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് നേരത്തെ ചീഫ്ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ വ്യക്തമാക്കിയിരുന്നു. വിവിധ മതവിഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് ജഡ്ജിമാരാണ് കേസ് പരിഗണിക്കുന്നതെന്ന പ്രത്യേകതയുണ്ട.
മുസ്‌ലിം വ്യക്തിനിയമം റദ്ദാക്കുക, മുത്വലാഖും ബഹുഭാര്യത്വവും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന ഒരുകൂട്ടം ഹരജികളാണ് കോടതി മുന്‍പാകെയുള്ളത്. കേസില്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും കക്ഷിചേര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ശിദ് കേസിലെ അമിക്കസ്‌ക്യൂറിയാണ്.
ഏകസിവില്‍കോഡ് നടപ്പാക്കണോ വേണ്ടയോ എന്നല്ല പരിശോധിക്കുന്നതെന്നും മറിച്ച് മുത്വലാഖ് ഭരണഘടനയുടെ തത്വങ്ങള്‍ക്കു വിരുദ്ധമാണോ എന്നു മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രിംകോടതി നേരത്തെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."