HOME
DETAILS
MAL
പകര്‍ച്ചവ്യാധി തടയാന്‍ നടപടിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
backup
May 11 2017 | 06:05 AM
തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കി. മുന്‍ ആരോഗ്യമന്ത്രി കൂടിയായ വിഎസ് ശിവകുമാര്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്.
പകര്‍ച്ചപനിയും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസിലൂടെ ആരോപിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."