കെ.എം.എച്ച്.എസ്.എസില്‍ 'സ്നേഹപ്രളയ'ത്തിന് തുടക്കം
വേങ്ങര: പ്രളയദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താന്‍ വ്യത്യസ്ഥ വഴി തേടിയ കുറ്റൂര്‍ നോര്‍ത്ത് കുഞ്ഞിമൊയ്തു മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 'സ്നേഹപ്രളയ'ത്തിന് തുടക്കം കുറിക്കാന്‍ ജൈസലെത്തി. സ്കൂളിലെ എന്‍.എസ്.എസ്, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്.സി യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മുതുക് ചവിട്ടുപടിയാക്കി നല്കി ലോകശ്രദ്ധ ആകര്‍ഷിച്ച ജില്ലാ ട്രോമ കെയര്‍ വളണ്ടിയര്‍ ജൈസല്‍ താനൂര്‍ എത്തിയത്.
സ്കൂളിലെ അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന 2500 ഓളം കുട്ടികള്‍ക്കും നൂറില്‍പരം അധ്യാപകര്‍ക്കും നാണയതുട്ടുകള്‍ ശേഖരിച്ച് വയ്ക്കുന്ന ഹുണ്ടികള്‍ സൗജന്യമായി വിതരണം ചെയ്ത് ഇതുവഴി ഫണ്ട് ശേഖരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികള്‍ മിഠായിക്കും മറ്റും ചെലവാക്കുന്ന ചെറിയ ശേഖരങ്ങള്‍ ഇതില്‍ നിക്ഷേപിക്കുകയും അടുത്ത പുതുവര്‍ഷ പുലരിയില്‍ ഹുണ്ടികള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യും.
ഇതുവഴി ലഭിക്കുന്ന 'സ്നേഹപ്രളയം' വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. സ്കൂള്‍ ലീഡര്‍ അന്‍സില, ഹയര്‍ സെക്കന്‍ഡറി ചെയര്മാന് നസ്റുദ്ദീന്‍ എന്നിവര്‍ ജൈസലില്നിന്ന് ഹുണ്ടികള്‍ ഏറ്റുവാങ്ങി.
ഇവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിതരണം ചെയ്തു. മാനേജര്‍ കെ.പി കുഞ്ഞിമൊയ്തു, പി.ടി.എ പ്രസിഡന്റ് കെ.കെ മൊയ്തീന് കുട്ടി, അസീസ് കാമ്പ്രന്‍, പ്രധാനാധ്യാപകന് പി.ബി അനില്‍ കുമാര്‍, അധ്യാപകരായ ബേബി ജോണ്‍, ഹസന് ആലുങ്ങല്‍ ,യൂസുഫ് കരുമ്പില്‍, ദുര്‍ഗ്ഗാദാസ്, ഇ സതീഷ്, കെ.പി ശശി, കാരാടന്‍ അബ്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."