HOME
DETAILS
MAL
പ്രവാചകനെ അവഹേളിക്കുന്ന വാട്സ്ആപ്പ് സന്ദേശം: യുവാവ് അറസ്റ്റില്‍
backup
May 30 2019 | 18:05 PM
വൈപ്പിന്‍: പ്രവാചകന് മുഹമ്മദ് നബി(സ)യെ മോശമായി ചിത്രീകരിക്കുന്ന വാട്സ്ആപ്പ് സന്ദേശം ഫോര്‍വേര്‍ഡ് ചെയ്ത യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം കുന്നുങ്കപ്പറമ്പില് കുട്ടന് എന്ന് വിളിക്കുന്ന രാജീവ് (40) ആണ് അറസ്റ്റിലായത്.
മുനമ്പം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയും സംയുക്തമായി നല്കിയ പരാതിയില്‍ മുനമ്പം സി.ഐ കെ.എസ് സുരേഷ്കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പള്ളിപ്പുറം സഖാക്കള്‍ എന്ന പേരില്‍ ഇടതുപക്ഷ അനുഭാവികളും പ്രവര്‍ത്തകരും ആശയവിനിമയം നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സന്ദേശമെത്തിയത്.
ഈ മാസം 23നായിരുന്നു സംഭവം. മതനിന്ദ നടത്തി സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്ന് സി.ഐ.അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."