അനര്‍ഹരായവര്‍ക്ക് സഹായം നല്‍കിയെന്നാരോപിച്ച് വില്ലേജ് ഓഫിസറെ തടഞ്ഞുവച്ചു
കളമശ്ശേരി: കളമശ്ശേരി നഗരസഭ മൂലേപ്പാടം വാര്‍ഡില്‍ പ്രളയ ബാധിതര്‍ എന്ന പേരില്‍ മുന്‍ എം.എല്‍.എയുടെ ഭാര്യ ഉള്‍പ്പെടെ അനര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയതില്‍ പ്രതിഷേധിച്ച് തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫിസറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.
ഈ പ്രദേശത്ത് പ്രളയം ബാധിച്ചിട്ടില്ലെന്നും ഡാമുകള്‍ തുറക്കുന്നതിന് രണ്ട് ദിവസം മുന്‍പേ പെയ്ത മഴയില്‍ മഴവെള്ളം തോട് നിറഞ്ഞ് ആണ് ആ പ്രദേശത്ത് വെള്ളം കെട്ടിയതെന്നും അല്ലാതെ പ്രളയ വെള്ളം വീടുകളില്‍ കയറിയിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു. പ്രളയ ധനസഹായം നല്‍കാന്‍ ലിസ്റ്റ് നല്‍കിയ സി .പി .എം കൗണ്‍സിലര്‍ക്കെതിരെയും ബൂത്ത് ലെവല്‍ ഓഫീസര്‍ക്കെതിരെയും നടപടി വേണമെന്നും നിലവില്‍ കൊടുത്തിരിക്കുന്ന പണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
കളമശ്ശേരി സി.ഐയുടെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും തഹസില്‍ദാര്‍ പ്രശ്‌നത്തില്‍ ഇടപെടാതെ സമരം അവസാനിപ്പിക്കില്ലെന്ന് അറിയിച്ചതോടെ വില്ലേജ് ഓഫീസര്‍ തഹസില്‍ദാറെ ഫോണില്‍ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് സമരക്കാരോട് തഹസില്‍ദാര്‍ ഫോണില്‍ സംസാരിക്കുകയും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഉപരോധത്തിന് കോണ്‍ഗ്രസ് ഭാരവാഹികളായ മനാഫ് പുതുവായില്‍, പി.എം നജീബ്, മുഹമ്മദ് കുഞ്ഞ് വെള്ളക്കല്‍, അലി തയ്യത്ത്, ഷിഹാബ് നീറുങ്കല്‍ ,നാസര്‍ മൂലേപ്പാടം, നിഷാദ് മൂലേപ്പാടം, സലാം പി.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."