വാക്കേറ്...
സംസ്ഥാനസര്‍ക്കാരിനു ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടാകില്ലായിരുന്നു. ഒരടി കിട്ടുന്നതു മനസിലാക്കാം. എന്നാല്‍, നിരന്തരം അടിയോടടി കൊള്ളുന്നതു നാണക്കേടാണ്. ഇതു കേരളത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും അപമാനമാണ്.
-പി.കെ.കുഞ്ഞാലിക്കുട്ടി
പ്രാഥമികമായും വിശ്വാസികളുടെ രാജ്യമായ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയെ സംബോധന ചെയ്യുന്നതില്‍ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു. ഈ പരാജയമാണ് ഹിന്ദു പുനരുത്ഥാനവാദത്തിന്റെ ഉയര്‍ച്ചയ്ക്കുള്ള പല കാരണങ്ങളില്‍ ഒന്ന്.
-സച്ചിദാനന്ദന്‍
ന്യായാലയങ്ങളില്‍ മാഫിയയും കള്ളസാക്ഷികളും വിഹരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ന്യായാലയങ്ങളുടെ ഓഫിസര്‍മാരായ വക്കീല്‍മാരോ? നീതിതേടി കോടതിമുറ്റത്തെത്തുന്നവരെ വക്കീല്‍മാര്‍ തന്നെ തൊഴിച്ചും ചവിട്ടിയും കല്ലെറിഞ്ഞും ഓടിക്കുന്ന കാഴ്ച ഇന്നു നാം കാണുന്നു.
-ആനന്ദ്
വിനോദസഞ്ചാര വ്യവസായത്തിനു സ്വയം ചികില്‍സിക്കാനുള്ള കഴിവുണ്ട്. മനോഹരമായ പ്രകൃതി കാണാനെത്തുന്ന സഞ്ചാരികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മലിനമായിക്കഴിഞ്ഞാല്‍ വൃത്തിയുള്ള മറ്റു സ്ഥലങ്ങള്‍ തേടിപ്പോകുന്നതു സ്വാഭാവികമാണ്. ഇപ്പോഴത്തെ വഴക്കും വിവാദങ്ങളും നിര്‍ത്തി മൂന്നാറിന്റെ പ്രകൃതിക്കു യോജിച്ച മാസ്റ്റര്‍പ്ലാനുണ്ടാക്കിയില്ലെങ്കില്‍ അതാണു സംഭവിക്കാന്‍ പോകുന്നത്. 2019 അടുത്ത നീലക്കുറിഞ്ഞി സീസണാണ്. മൂന്നാര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ടൂറിസ്റ്റ് സൂനാമി ആണ് അന്നുണ്ടാകാന്‍ പോകുന്നത്. അതിനുള്ള തയാറെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങണം.
-മുരളി തുമ്മാരുകുടി
ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കുഴപ്പത്തില്‍ ചാടിക്കുന്നതു മാധ്യമങ്ങളാണ്. എട്ടുസെന്റിന്റെ ജന്മിയാണു ഞാന്‍. മൂന്നാര്‍ ട്രൈബ്യൂണലിനെപ്പോലും നോക്കുകുത്തിയാക്കിയവരാണു യു.ഡി.എഫുകാര്‍. കൈയേറ്റത്തെക്കുറിച്ചോ ഭൂമി ഒഴിപ്പിക്കലിനെക്കുറിച്ചോ പറയാന്‍ അവര്‍ക്ക് അവകാശമില്ല.
-എസ്.രാജേന്ദ്രന്‍ എം.എല്‍.എ
സുപ്രിം കോടതിയോ സൈന്യമോ സര്‍ക്കാറോ ഒന്നും സമ്മര്‍ദം ചെലുത്തിയാല്‍ ദേശീയഗാനത്തോടു നമുക്ക് ആദരവു തോന്നാനിടയില്ല. മറിച്ച്, നമ്മുടെയെല്ലാം ഉള്ളില്‍നിന്നാണു ബഹുമാനം ജനിക്കേണ്ടത്.
-ഡോ.എസ്.എന്‍.സുബ്ബറാവു
ദേശീയവിതാനത്തില്‍ എല്ലാ മതത്തില്‍പ്പെട്ടവരും ഏകോദരസഹോദരങ്ങളെപ്പോലെ ജീവിക്കാന്‍ പ0ിക്കണം. മാനവികസ്‌നേഹത്തിന്റെ, സാര്‍വലൗകിക സാഹോദര്യത്തിന്റെ സന്ദേശം അന്തര്‍ദേശീയതലത്തില്‍ പ്രചരിപ്പിക്കാന്‍ ഇന്ത്യക്കാര്‍ക്കു കഴിയും, കഴിയണം. അത്തരത്തിലുള്ളൊരു പ്രവര്‍ത്തനത്തിനു മറ്റെന്നത്തേക്കാള്‍ കൂടുതല്‍ പ്രസക്തിയുണ്ട്.
-എം.പി വീരേന്ദ്രകുമാര്‍
44 പുഴകളുടെ വാട്ടര്‍ഷെഡുകളാണു കേരളം. 38000 സ്‌ക്വയര്‍ കി.മീ വിസ്തീര്‍ണമുള്ള കേരളം 44 വാട്ടര്‍ഷെഡ്‌സ് എന്നര്‍ഥം. അങ്ങനെ കാണുമ്പോള്‍ ഭൂവിനിയോഗവും ജലോപയോഗവും ഉപയോഗിക്കേണ്ട രീതിയിലുള്ള കാഴ്ച്ചപ്പാടാണ് മാറുന്നത്. നമ്മള്‍ ഭൂമിയെ നോക്കിക്കാണുന്ന രീതി മാറി.
-ഡോ. എ. ലത
(പരിസ്ഥിതി പ്രവര്‍ത്തക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."