HOME
DETAILS
MAL
ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസ് സാന്നിധ്യം: കേരളത്തില്‍ ബാധകമാകില്ല
backup
May 30 2019 | 18:05 PM
തിരുവനന്തപുരം: ഒരു മാസത്തേക്ക് ചാനല്‍ ചര്‍ച്ചകള്‍ക്ക് വക്താക്കള്‍ പോകേണ്ടതില്ലെന്ന എ.ഐ.സി.സി തീരുമാനം കേരളത്തിലെ കോണ്‍ഗ്രസിന് ബാധകമാകില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഹൈക്കമാന്‍ഡുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതിനാല്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പതിവുപോലെ ചര്‍ച്ചകളില്‍ പങ്കെടുക്കും.
അതേസമയം, ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകുന്നവരോട് രാഹുല്‍ ഗാന്ധിയുടെ നിലപാടുകളെക്കുറിച്ചോ ഹൈക്കമാന്‍ഡിനെ കുറിച്ചോ മറ്റു കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളിലോ കൂടുതല്‍ വിശദീകരണം നല്‍കേണ്ട എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."