HOME
DETAILS
MAL
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: കുടുംബത്തിന് സാന്ത്വനവുമായി യു.ഡി.എഫ് നേതാക്കളെത്തി
backup
October 19 2020 | 01:10 AM
മലപ്പുറം: കരിനിയമങ്ങള്‍ ചുമത്തി യു.പി പൊലിസ് അന്യായമായി അറസ്റ്റ് ചെയ്ത പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദിഖ് കാപ്പന്റെ കുടുംബത്തിന് സാന്ത്വനവുമായി യു.ഡി.എഫ് നേതാക്കളെത്തി.
യു. ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വേങ്ങരയിലെ കുടുംബ വീട് സന്ദര്‍ശിച്ചത്. ഡി.സി.സി പ്രസിഡന്റ് വി. പ്രകാശ്, യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി.ടി അജയ് മോഹന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, കെ.പി അബ്ദുല്‍ മജീദ്, എ.കെ.എ നസീര്‍, പി.എ ചെറീത് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. സിദ്ദീഖിന്റെ മോചനത്തിന് ആവശ്യമായ മുഴുവന്‍ കാര്യങ്ങള്‍ ചെയ്യാമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. കുടുംബത്തിന്റെ ദുഃഖത്തിലും പ്രയാസത്തിലും പങ്കുചേരുന്നുവെന്നും നേതാക്കള്‍ കൂട്ടി ചേര്‍ത്തു.
കേരളത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവേളയില്‍ വിഷയം ധരിപ്പിക്കുന്നതിനും മോചനം ആവശ്യപ്പെട്ട് കൊണ്ട് ഇടപെടുന്നതിന് നിവേദനം സമര്‍പ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."