HOME
DETAILS

കേന്ദ്രീയ വിദ്യാലയത്തില്‍ കയറ്റിറക്ക് ജോലിക്ക് പൊലിസുകാര്‍

  
backup
May 30 2019 | 18:05 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-6

 

 

തിരുവനന്തപുരം: പൊലിസുകാരെ കൊണ്ട് മറ്റു ജോലികള്‍ ചെയ്യിപ്പിക്കരുതെന്ന് ഉത്തരവിറക്കിയ ഡി.ജി.പി ചെയര്‍മാനായ കേന്ദ്രീയ വിദ്യാലയത്തില്‍ കയറ്റിറക്ക് ജോലി ചെയ്യുന്നത് പൊലിസുകാര്‍.
തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നത് പൊലിസ് ഉദ്യോഗസ്ഥരെ കൊണ്ടാണ്. ഇറക്കാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ വകുപ്പുതല നടപടി ഉറപ്പ്.


അതിനാല്‍ മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുകയേ നിവൃത്തിയുള്ളൂ. സാധനങ്ങള്‍ ഇറക്കുന്നതിനും കയറ്റുന്നതിനുമായി കേന്ദ്രീയ വിദ്യാലയത്തിന് പ്രത്യേക തുകയിരിക്കെയാണ് പൊലിസുകാരെ കൊണ്ട് ഇങ്ങനെ പണിയെടുപ്പിക്കുന്നത്. പേരൂര്‍ക്കട എസ്.എ.പി ക്യാംപിലെ പൊലിസ് ബാരക്കിലാണ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. ക്യാംപിനുള്ളില്‍ തന്നെ അടുത്തിടെ സ്‌കൂളിനായി പുതിയ കെട്ടിടം പണികഴിപ്പിച്ചിരുന്നു.


ബാരക്കില്‍ നിന്നും മേശയും കസേരയും അടക്കമുള്ള സാധനങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലി ചെയ്യിപ്പിക്കുന്നതും പൊലിസുകാരെ കൊണ്ടുതന്നെയാണ്. ഒരു മാസം മുമ്പ് പാസിങ് ഔട്ട് കഴിഞ്ഞ പൊലിസുകാരെയാണ് കയറ്റിറക്ക് ജോലിയ്ക്ക് ഉപയോഗിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് പൊലിസുകാരെ ജോലിക്കിറക്കിയതെന്നാണ് വിവരം.
ആഭ്യന്തര പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവരോട് ഇനി ജയിക്കണമെങ്കില്‍ ജോലിക്കിറങ്ങണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. നേരത്തെ എസ്.എ.പി ക്യാംപില്‍ ക്യാംപ് ഫോളോവര്‍മാരെയും ഡ്രൈവര്‍മാരെയും ദാസ്യപ്പണിക്ക് നിയോഗിച്ചത് വിവാദമായിരുന്നു. അതേസമയം, ബാരക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സഹായം നല്‍കിയത് മാത്രമാണെന്ന് കമാന്‍ഡന്റ് ടി.എഫ് സേവ്യര്‍ നല്‍കുന്ന വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago