HOME
DETAILS

കേരള വഖ്ഫ് ബോര്‍ഡിന്റെ വിദ്യാഭ്യാസ വിചാരങ്ങള്‍

  
backup
May 13 2017 | 03:05 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5

57 വര്‍ഷം പ്രായമായ കേരള വഖ്ഫ് ബോര്‍ഡ് കാലികചിന്തകളിലേക്ക് കാലെടുത്തുവയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി 2017 മെയ് എട്ടിന് കോഴിക്കോട് ചേര്‍ന്ന ചര്‍ച്ചായോഗം ശ്രദ്ധേയമായി. വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികളും അക്കാദമീഷ്യന്‍മാരും സംബന്ധിച്ച യോഗത്തില്‍ ഒരു ജനസമൂഹത്തിന്റെ ഭാവിയെസംബന്ധിച്ച വീക്ഷണവും നിരീക്ഷണവും പങ്കുവയ്ക്കപ്പെട്ടു.

വഖഫ് സ്വത്തുക്കള്‍
സംസ്ഥാനത്ത് അരലക്ഷത്തിലധികം വഖ്ഫ് സ്വത്തുവഹകളുണ്ട്. ഇത് കാല്‍ലക്ഷത്തിലധികം ഹെക്ടര്‍ വരും. പതിനായിരത്തിലധികം പള്ളികള്‍, അതിലധികം മദ്‌റസകള്‍, 300 അനാഥാലയങ്ങള്‍, അഞ്ഞൂറോളം അറബിക് കോളജുകള്‍, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇതര ആവശ്യങ്ങള്‍ക്കായി നീക്കിവച്ച വഖ്ഫ് വസ്തുവഹകള്‍. ഇതൊക്ക അടങ്ങിയതാണ് മുന്‍ഗാമികള്‍ ശേഖരിച്ച വിപുലമായ ആസ്തി വഹകള്‍. ഇതിന് പുറമേ അനേകം ഷോപ്പിങ് കെട്ടിടങ്ങള്‍, സ്ഥിരവരുമാനങ്ങളുള്ള മഖ്ബറകള്‍ കേരള മുസ്‌ലിംകളുടെ സ്വാശ്രയ സ്ഥാപനങ്ങളാണ്.

സ്ഥിതിവിവരം
അനാഥാലയങ്ങള്‍ നിലനില്‍പ്പുഭീഷണി നേരിടുന്നു. ജെ.ഡി.റ്റി സ്ഥാപിച്ച സാഹചര്യത്തില്‍ നിന്ന് പാടേമാറി. 300 യതീംഖാനകളിലെ സൗകര്യങ്ങളും ഫണ്ടും ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ കഴിയാതെ വരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പിടിമുറുക്കിയതോടെ 24 മണിക്കൂറും താമസിച്ചു പഠിക്കുന്ന 18 വയസിനു താഴെയുള്ളവരുടെ സുരക്ഷയും മറ്റും പ്രശ്‌നമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പഠനാവസരം നിഷേധിക്കപ്പെട്ടതോടെ പല യതീംഖാനകളും വിജനമാകുന്നു. ചില അനാഥാലയങ്ങള്‍ നിര്‍ത്തലാക്കാന്‍ മാനേജിങ് കമ്മിറ്റികള്‍ ആലോചിക്കുകയാണ്. മതസ്ഥാപനങ്ങള്‍ നിലനില്‍പ്പു ഭീഷണി നേരിടുന്ന നിയമനിര്‍മാണങ്ങള്‍ മൗലികാവകാശ ലംഘനമായി വേണം കരുതാന്‍. ഇത്തരം സാഹചര്യം ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ക്ക് വഖ്ഫ് ബോര്‍ഡ് കാലിക ഇടപെടലുകള്‍ നടത്തേണ്ടതാണ്ട്.

സാധ്യതകള്‍
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വഖ്ഫ് സംരക്ഷണം മെച്ചപ്പെട്ട നിലയിലാണ്. പ്രാദേശിക സ്ഥാപന-സംഘടനാ സജീവതയാണ് അതിനു പ്രധാനകാരണം. എങ്കിലും അന്യാധീനങ്ങള്‍ അപൂര്‍വമല്ല. ഇനിയും ആ വാതിലുകള്‍ അടഞ്ഞല്ല കിടക്കുന്നത്. കൂടുതല്‍ ശ്രദ്ധയും വ്യവസ്ഥകളും രൂപപ്പെടേണ്ടതുണ്ട്. മഹല്ലുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ധാരാളം ഉദാഹരണങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും വ്യാപകമായി വികസിച്ചിട്ടില്ല. കാലികസമസ്യകളുമായി സമരസപ്പെടാന്‍ പാകത്തില്‍ മാനേജിങ് കമ്മിറ്റികളും മുതവല്ലികളും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുന്ന മഹല്ലുകളെ മാതൃകയാക്കാവുന്നതാണ്.

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം
കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷാഫലം സൂചകമായി പരിഗണിക്കണം. പരീക്ഷയെഴുതിയ എണ്‍പതിനായിരത്തിലധികം വരുന്ന മുസ്‌ലിം വിദ്യാര്‍ഥികളില്‍ ഇരുപതിനായിരത്തിലധികം (25 ശതമാനം) എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്. ഈ വലിയ 'അസറ്റ്' ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മുസ്്‌ലിം സമുദായത്തിന്റെ പൊതുബോധം വേണ്ടത്ര ഉണര്‍ന്നുകാണുന്നില്ല. അവരില്‍ പലരും പലകാരണങ്ങളാല്‍ എത്തേണ്ടിടത്തല്ല എത്തുന്നത്. വലിയ പ്രതിഭകളെ വഴിക്കുവച്ച് ഇല്ലാതാക്കുന്ന അവസ്ഥ തിരുത്തപ്പെടേണ്ടതുണ്ട്. സാമ്പ്രദായിക വിദ്യാഭ്യാസത്തിനും മികച്ച വരുമാനത്തിനും പരിഗണന നല്‍കുന്ന മനസ് മാറാത്തിടത്തോളം മാറ്റങ്ങള്‍ അകലെയാണ്. സംസ്ഥാനത്തുള്ള വിഭവങ്ങളുടെ അന്‍പതു ശതമാനം പോലും ഉപയോഗപ്പെടുത്താനാവുന്നില്ലെന്ന നിസ്സഹായാവസ്ഥ ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ.

ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍
മെഡിക്കല്‍, എന്‍ജിനിയറിങ്, നിയമം എന്നിങ്ങനെ പരിമിതപ്പെടുന്ന വിദ്യാഭ്യാസ വിചാരങ്ങള്‍ കാരണം യാദൃശ്ചികമായി സംഭവിക്കുന്ന ഡോ: എ.പി.ജെ അബ്ദുല്‍കലാമിനെപ്പോലുള്ളവരില്‍ ഇന്ത്യന്‍ പ്രതിഭകള്‍ പരമിതപ്പെടുന്നു. ഭാവിയില്‍ വലിയ ബാധ്യത കല്‍പിക്കപ്പെടുന്ന വിവിധ ശാസ്ത്രീയ പഠനമേഖലകളിലേക്ക് ബൗദ്ധികസമ്പത്ത് തിരിച്ചുവിടേണ്ടതുണ്ട്. സ്വകാര്യമേഖലയില്‍ സര്‍വകലാശാലകള്‍ക്ക് നിയമസാധുത കുറവാണ്. വഖ്ഫ് ബോര്‍ഡ് ഒരു സ്റ്റാറ്റൂട്ടറി ബോഡി എന്ന പദവി ഉപയോഗപ്പെടുത്തി സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ല ?
നിലവിലുള്ള പൊതുബോധം രക്ഷിതാക്കള്‍ക്കും പഠിതാക്കള്‍ക്കും മെഡിസിന്‍, എന്‍ജിനിയറിങ്,ലോ തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കുന്നതിന്റെ ഫലമായി ആനുപാതികമല്ലെങ്കിലും മികച്ച പ്രാതിനിധ്യം സാധ്യമായിവരുന്നുണ്ട്. വിദ്യാഭ്യാസരംഗത്തുള്ള ഉണര്‍വിന്റെ ഊക്കില്‍ ധാരാളം ഉയരത്തിലെത്താന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍ ശാസ്ത്രസാങ്കേതിക രംഗത്തുള്ള പങ്കും ഇടവും പരിമിതമാണ്. അവസരം സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് തന്നെ പറയാം. രാഷ്ട്രത്തിന്റെ പൊതു അസറ്റ് ഫലത്തില്‍ പാഴാക്കുന്നത് അഭികാമ്യമല്ലല്ലോ. സാങ്കേതിക രംഗത്തെ സാധ്യതകള്‍ നേരിടാന്‍ പ്രാപ്തമായ എന്‍ജിനിയറിങ് സ്ഥാപനങ്ങളും വികസിച്ചുവന്നു എന്നവകാശപ്പെടാനാവില്ല.

ചര്‍ച്ചകള്‍
നിലവിലുള്ള വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് എന്തൊക്കെ ഗുണപരമായ നീക്കങ്ങളിലേര്‍പ്പെടാനവസരം ഉണ്ടെന്ന ചര്‍ച്ചകള്‍ക്ക് സാധ്യത നിരാകരിക്കരുത്. ഇപ്പോള്‍ നിലനില്‍ക്കുന്ന ചെറുവൃത്തത്തില്‍ നിന്ന് പുറത്തുള്ള അവസരങ്ങളുടെ അധികരിച്ച ചിന്തകള്‍ക്ക് പങ്കുവയ്ക്കാന്‍ കഴിയണം. വഖ്ഫ് ബോര്‍ഡിന് ഒരു വാര്‍ത്തബുള്ളറ്റിന്‍ ആകാവുന്നതാണ്. കൃത്യമായ മാര്‍ഗദര്‍ശനങ്ങള്‍, അവസരങ്ങള്‍ പരിചയപ്പെടുത്തലുകള്‍, വഖ്ഫ് സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തല്‍, സേവനങ്ങള്‍, സഹായപദ്ധതികള്‍ ഇതൊക്കെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ എങ്കിലും അറിയിക്കാന്‍ അവസരം ഉണ്ടാകുന്നത് നല്ല ഫലങ്ങള്‍ സൃഷ്ടിക്കും.
ധിഷണാശാലികളുടെ അഭാവത്തില്‍ മുസ്‌ലിം ജനപഥം ചരിത്രത്തിലിടമില്ലാത്ത പൊങ്ങുസമൂഹമായി അറിയപ്പെടും. മികച്ച ചിന്തകള്‍ പങ്കുവയ്ക്കാനും നിരാക്ഷേപം പൊതുബോധ്യം നേടാനും പല മഹാന്മാര്‍ക്കും കേരളം അവസരം ഒരുക്കിയിട്ടുണ്ട്. ഖാസി മുഹമ്മദ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല, മോയിന്‍കുട്ടി വൈദ്യര്‍, ശംസുല്‍ ഉലമ തുടങ്ങിയ ചരിത്രപുരഷന്മാരുടെ നിര്‍മിതികള്‍ ഇനിയും നടക്കണം.

ശരീഅത്ത്
ഇസ്‌ലാം ശരീഅത്ത് വഖ്ഫ് സംബന്ധമായി അതിരിട്ടുവച്ച വ്യവസ്ഥകള്‍ മാനിക്കണം. ലംഘനങ്ങളുടെ റൈറ്റ് കൂടിവരികയാണ്. വാഖിഫിന്റെ ഉദ്ദേശ്യലക്ഷ്യത്തിനപ്പുറത്തുള്ള ഉപയോഗങ്ങള്‍ അടിസ്ഥാനപരമായി അന്യാധീനപ്പെടലാണ്. എന്നാല്‍ ശരീഅത്തിന്റെ നാലതിരുകള്‍ പാലിച്ചു പണ്ഡിതവിധികള്‍ക്കനുസരിച്ച് സാധ്യതകളിലേക്ക് പോകാന്‍ ശ്രമങ്ങള്‍ തുടരണം. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലും വഖ്ഫ് ബോര്‍ഡില്‍ തന്നെയും കുന്നുകൂടിക്കിടക്കുന്ന വലിയ തുക ഡെത്ത് മണിയായി നില്‍ക്കുന്നത് അഭികാമ്യമല്ല.
പട്ടിണി, രോഗം, വിദ്യാഭ്യാസ നിഷേധം തുടങ്ങിയ നിരവധി വെല്ലുവിളികള്‍ നേരിടുന്ന മുസ്‌ലിംകളെ സമുദ്ധരിക്കാന്‍ പൂര്‍വികര്‍ കരുതിവച്ച വിഭവങ്ങള്‍ വ്യവസ്ഥകള്‍ പാലിച്ച് വിന്യസിപ്പിക്കാന്‍ വഖഫ് ബോര്‍ഡിനോളം ആധികാരികാവകാശമുള്ള മറ്റൊരു വേദിയില്ലല്ലോ.

ഉപസംഹാരം
ഇപ്പോഴും മെഡിസിന്‍, എന്‍ജിനിയറിങ്,ലോ പരിധിക്കപ്പുറത്തേക്ക് ചിന്തിക്കാനാകാത്ത വിചാരദാരിദ്ര്യം തിരുത്തപ്പെടണം. എല്‍.പി സ്‌കൂള്‍ സ്ഥാപിക്കേണ്ട കാലത്ത് അതാവാം. ഇപ്പോഴതിന്റെ കാലമല്ലല്ലോ. പ്രവിശാല ലോകത്ത് ഗോളാന്തര പഠനങ്ങളും ചന്ദ്രനിലെ ടൂറിസവും വിഷയീഭവിക്കുന്ന സമൂഹത്തില്‍ നല്ല ബുദ്ധിസമ്പത്തുള്ള തലമുറകളെ വളര്‍ത്താന്‍ പദ്ധതികള്‍ ഉണ്ടാകേണ്ടതുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago