HOME
DETAILS
MAL
നാല് മാസത്തേക്ക് രണ്ട് ക്ലാസ് മതിയോ? ഭാഷാ വിഷയങ്ങള്‍ പടിക്ക് പുറത്തു തന്നെ
backup
October 19 2020 | 01:10 AM
ചീമേനി (കാസര്‍കോട്): അധ്യയന വര്‍ഷം തുടങ്ങി നാലുമാസം പിന്നിട്ടിട്ടും ഭാഷാ വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികളോട് വിദ്യാഭ്യാസ വകുപ്പിന് അയിത്തം തന്നെ. കഴിഞ്ഞ നാലു മാസങ്ങളില്‍ ഭാഷാ വിഷയങ്ങളില്‍ നടന്നത് ശരാശരി രണ്ട് ക്ലാസുകള്‍ മാത്രം. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ മറ്റു വിഷയങ്ങളെല്ലാം തകൃതിയായി നടക്കുമ്പോള്‍ തുല്യ പ്രാധാന്യത്തോടെ വരേണ്ടിയിരുന്ന ഭാഷാ വിഷയങ്ങള്‍ സംപ്രേഷണം ചെയ്യാത്തത് വിദ്യാര്‍ഥികള്‍ക്ക് ഭാഷാ പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്.
ഭാഷാധ്യാപക സംഘടനകളുടെ നിരന്തര സമരത്തിന്റെ ഫലമായി അധ്യയനം തുടങ്ങി രണ്ട് മാസത്തിന് ശേഷമാണ് പേരിന് വേണ്ടി എന്ന പോലെ രണ്ട് ക്ലാസുകള്‍ വീതം നല്‍കിയത്. അതാകട്ടെ യൂനിറ്റുകളുടെ റിവിഷന്‍ എന്ന രീതിയിലായിരുന്നു എന്ന ആക്ഷേപമുണ്ട്. അതും ഇപ്പോള്‍ നിലച്ച മട്ടിലാണ്.
അറബി, ഉറുദു, സംസ്കൃതം ഒന്നാം ഭാഷയായെടുത്ത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതും കാത്തിരിക്കുകയാണ് വിദ്യാര്‍ഥികള്‍. അതേസമയം, കോഴിക്കോട്, മലപ്പുറം ഡയറ്റില്‍ നിന്നായി നേരത്തെ നടത്തിയിരുന്ന അറബി ക്ലാസിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ തൃശൂരിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത് സംപ്രേഷണം ചെയ്യാന്‍ ഇനിയും കാലതാമസം എടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."