HOME
DETAILS
MAL
പാസഞ്ചര്‍ ടെര്‍മിനല്‍ 27ന് തുറന്നുകൊടുക്കും
backup
October 19 2020 | 01:10 AM
കൊല്ലം: തുറമുഖത്ത് 20 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാസഞ്ചര്‍ ടെര്‍മിനല്‍ വാര്‍ഫ് (ബര്‍ത്ത്) 27ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും.
മൂന്നരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച തുറമുഖവകുപ്പിന്റെ ടഗ്ഗും മുഖ്യമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പാസഞ്ചര്‍ കപ്പല്‍ ഇല്ലാത്തപ്പോള്‍ കാര്‍ഗോ കപ്പലുകളെ തീരത്തേക്ക് അടുപ്പിക്കാന്‍ കഴിയുംവിധം വിവിധോദ്ദേശത്തോടെയാണ് ടെര്‍മിനല്‍. വാര്‍ഫിന് 100 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുണ്ട്.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം കെ.വി.ജെ കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മിച്ചത്. യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രവും മറ്റും ഏര്‍പ്പെടുത്തേണ്ടതുണ്ട്. അഞ്ചുകോടി രൂപ ചെലവില്‍ വര്‍ക്ഷോപ് കെട്ടിടത്തിന്റെയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്റെയും നിര്‍മാണം പുരോഗമിക്കുന്നു. 1.6 കോടിയുടെ ഗേറ്റ്ഹൗസ് നിര്‍മാണവും ആരംഭിച്ചു. യാത്രാക്കപ്പലുകള്‍ക്ക് കൊല്ലം തുറമുഖത്തേക്ക് വരാന്‍ ഏക തടസം എമിഗ്രേഷന്‍ കൗണ്ടര്‍ ഇല്ലാത്തതാണ്. താല്‍ക്കാലിക എമിഗ്രേഷന്‍ സംവിധാനമാണ് നിലവിലുള്ളത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് വര്‍ക്സ് ഹാളിന് മുകളില്‍ എമിഗ്രേഷന്‍ കൗണ്ടര്‍ തുടങ്ങാന്‍ സൗകര്യം ഒരുക്കിയിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചിട്ടില്ല.
സംസ്ഥാനത്തിന്റെ ആവശ്യം വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. സൗകര്യം പരിശോധിച്ച് തിരുവനന്തപുരം എഫ്.ആര്.ആര്.ഒ ഓഫിസര്‍ കഴിഞ്ഞ ഡിസംബറില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എമിഗ്രേഷന്‍ സൗകര്യമുണ്ടെങ്കില്‍ ഷിപ്പിങ് കമ്പനികളുടെ കപ്പലുകള്‍ ക്രൂ ചെയ്ഞ്ചിങ്ങിന് കൊല്ലത്തേക്ക് എത്തുമെന്ന് പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."