കുസാറ്റില്‍ ഇല്ലാത്ത തസ്തികയില്‍ ജോലി ചെയ്യാതെ എന്‍ജിനീയര്‍ ശമ്പളം പറ്റുന്നു
കളമശ്ശേരി: കുസാറ്റ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇല്ലാത്ത തസ്തികയില്‍ ജോലിയൊന്നും ചെയ്യാതെ ഒരു എന്‍ജിനിയര്‍ ശമ്പളം പറ്റുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന ഇദ്ദേഹത്തിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടുള്ള ഫയലില്‍ വൈസ് ചാന്‍സലര്‍ ഒപ്പിടാത്തതാണ് കാരണം.
എന്‍ജിനിയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയരായിരുന്ന ഇദ്ദേഹം അവധിയെടുത്ത് 2015 ജൂണ്‍ ഒന്നിന് കുഫോസില്‍ ജോലിക്ക് പോയി. രണ്ടു വര്‍ഷത്തിനകം തിരിച്ചു വരാവുന്ന അവകാശം നിലനിര്‍ത്തിയാണ് പോയത്. കുസാറ്റിലെ നാല് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ തസ്തികയില്‍ ഒരെണ്ണം ഗ്രാജുവേറ്റ് എന്‍ജിനിയര്‍മാര്‍ക്കായി സംവരണം ചെയ്തിട്ടുളളതാണ്. കുഫോസിലേക്ക് പോയയാള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ഗ്രാജുവേറ്റ് എന്‍ജിനിയര്‍ ആയി ഉണ്ടായിരുന്നത്.
അദ്ദേഹം പോയ ഒഴിവിലേക്ക് താരതമ്യേന ജൂനിയറായ ഒരു ഗ്രാജുവേറ്റ് അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് പ്രമോഷന്‍ ലഭിച്ചു. ഇതേ പോലെ താഴെയുളളവര്‍ക്കും പ്രമോഷന്‍ കിട്ടി. മാസങ്ങള്‍ക്ക് ശേഷം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ തസ്തികയിലുണ്ടായ റിട്ടയര്‍മെന്റ് ഒഴിവിലേക്കു സീനിയര്‍ ആയ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് 2016 മേയ് ഒന്നിന് പ്രമോഷന്‍ കിട്ടി. ഇദ്ദേഹം എസ്.സി വിഭാഗത്തില്‍പ്പെട്ടയാളാണ്.കുഫോസിലേക്ക് പോയ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഏപ്രില്‍ 28 ന് കുസാറ്റില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചു. ഇദ്ദേഹം ജോലിക്ക് കയറുന്നതോടെ ഇവിടെ നിന്ന് പോയപ്പോള്‍ പ്രമോഷന്‍ ലഭിച്ച വരെല്ലാം തരംതാഴ്ത്തപ്പെടണമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഫയലിലെ സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."