HOME
DETAILS

പൊളിച്ചുനീക്കാന്‍ ഉടമകള്‍ക്ക് നോട്ടിസ് നല്‍കിത്തുടങ്ങി

  
backup
May 30 2019 | 18:05 PM

%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a8%e0%b5%80%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3

 

കൊച്ചി: തീരപരിപാലന ചട്ടം ലംഘിച്ച് എറണാകുളം ജില്ലയിലെ മരട് നഗരസഭയില്‍ നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഉടമകള്‍ക്ക് നോട്ടിസ് നല്‍കിത്തുടങ്ങി.


സ്വന്തം നിലയില്‍തന്നെ പൊളിച്ച് നീക്കണമെന്നാണ് നിര്‍ദേശം. ചട്ടം ലംഘിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ നഗരസഭ ഒരു മാസത്തിനകം നടപടിയെടുക്കണമെന്ന് മെയ് എട്ടിന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. കൂടുതല്‍ സാവകാശംതേടി ഏതാനും ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹരജിയും കഴിഞ്ഞയാഴ്ച സുപ്രിംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ നോട്ടിസ് നടപടികളിലേക്ക് കടന്നത്. ഇക്കാര്യത്തില്‍ നഗരസഭ നിയമോപദേശംതേടുകയും ചെയ്തിരുന്നു.
അതേസമയം ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് ഇന്ന് വകുപ്പ് മന്ത്രി കെ.ടി ജലീലുമായി ചര്‍ച്ച നടത്തുമെന്ന് മരട് നഗരസഭ ചെയര്‍പേഴ്‌സന്‍ ടി.എച്ച് നദീറ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഉടമകള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കണമെന്നതിനെപ്പറ്റിയായിരിക്കും ചര്‍ച്ച. സര്‍ക്കാര്‍ സഹായത്തോടെയായിരിക്കും നഗരസഭ തുടര്‍നടപടി സ്വീകരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.


തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. ജെയ്ന്‍ ഹൗസിങ്, ഹോളി ഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. ഈ സമുച്ചയങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങളെയാണ് ഉത്തരവ് ബാധിക്കുക.
മറ്റൊരു താമസയിടം കണ്ടെത്തുന്നതുവരെ പെളിച്ചുനീക്കല്‍ നടപടി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏതാനും ഫ്‌ളാറ്റ് ഉടമകള്‍ വിധിക്കെതിരേ റിവ്യൂ ഹരജി നല്‍കിയത്. എന്നാല്‍, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ നിയമലംഘനം നടത്തിയതിന് പരിഗണന അര്‍ഹിക്കുന്നില്ലെന്നും ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി ബില്‍ഡര്‍മാര്‍ക്കെതിരേ നിയമനടപടിയിലേക്ക് നീങ്ങാമെന്നും സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു.
മരട് പഞ്ചായത്ത് ആയിരുന്നപ്പോഴാണ് നിയമലംഘനം നടന്നത്. അതിനിടെ, കൂടുതല്‍ സാവകാശം തേടി ഫ്‌ളാറ്റുടമകളില്‍ ചിലര്‍ സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago